ബെയ്റൂത്ത് സ്ഫോടനത്തിനിടെ ജനിച്ച 'അത്ഭുത കുഞ്ഞിെൻറ' ചിത്രങ്ങൾ കാണാം
text_fieldsബെയ്റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തിനിടെ ജനിച്ച കുഞ്ഞിെൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മിറക്കിൾ ബേബി ജോർജ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
പുതപ്പിൽ പൊതിഞ്ഞ കുഞ്ഞിെൻറ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. 'ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക്, തകർച്ചക്കിടെ ജനനം, ഞാൻ കുഞ്ഞ് ജോർജ്, ആഗസ്റ്റ് നാലിനുണ്ടായ ബെയ്റൂത്ത് സ്ഫോടനത്തിനിടെ ജനിച്ചു' ചിത്രങ്ങൾക്ക് അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്. കുഞ്ഞിെന പൊതിഞ്ഞിരിക്കുന്ന പുതപ്പിൽ ഹൃദയ ചിഹ്നത്തിൽ ലെബനൻ പതാകയും കാണാനാകും.
ആഴ്ചകൾക്ക് മുമ്പ് ബെയ്റൂത്ത് തുറമുഖ നഗരത്തിലുണ്ടായ ഇരട്ടസ്ഫോടനത്തിനിടെയായിരുന്നു കുഞ്ഞിെൻറ ജനനം. കുഞ്ഞിെൻറ മാതാവ് എമ്മാനുവലെ ഖനൈസറിനെ പ്രസവമുറിയിലേക്ക് കയറ്റുന്നതിെൻറ ദൃശ്യങ്ങളും നിമിഷങ്ങൾക്ക് സ്ഫോടനം നടക്കുന്നതും ചില്ലുകൾ തകർന്നുവീഴുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. കുഞ്ഞിെൻറ പിതാവ് എഡ്മണ്ട് ആണ് വൈറൽ വിഡിയോ പകർത്തിയത്. സ്ഫോടനശേഷം മൊബൈൽ ഫോൺ വെളിച്ചത്തിലായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.