യാസ് ചുഴലിക്കാറ്റിന് പിന്നാലെ തെരുവ് കീഴടക്കി ഭീമൻ ഉടുമ്പ്; വിഡിയോ വൈറൽ
text_fieldsകൊൽക്കത്ത: ബംഗാൾ തീരത്ത് യാസ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെ കൊൽക്കത്തയിലെ വെള്ളക്കെട്ടിൽ ഇഴഞ്ഞുനീങ്ങുന്ന ഭീമൻ ഉടുമ്പിെൻറ ദൃശ്യങ്ങൾ പുറത്ത്. കൊൽക്കത്തയിലെ ബാേങ്കാർ അവന്യൂവിലാണ് സംഭവം.
കനത്ത മഴയെ തുടർന്ന് കനാലിൽ വെള്ളം നിറഞ്ഞതോടെ ഉടുമ്പ് തെരുവിൽ ഇറങ്ങിയാതെന്നാണ് നിഗമനം. ഐ.എഫ്.എസ് ഒാഫിസറായ പ്രവീൺ അങ്കുസ്വാമിയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇത്തരത്തിൽ ഏതെങ്കിലും വന്യജീവികളെ തെരുവുകളിൽ കാണുകയാണെങ്കിൽ ഉടൻ വനംവകുപ്പിനെ അറിയിക്കാനും അദ്ദേഹം നിർദേശം നൽകി.
അതേസമയം പ്രചരിക്കുന്ന വിഡിയോ പഴയതാകാമെന്നാണ് അധികൃതരുടെ അഭിപ്രായം. വിഡിയോ പ്രചരിച്ചതോടെ അധികൃതർ സ്ഥലത്തെത്തിയെങ്കിലും ഉടുമ്പിനെ കണ്ടെത്താൻ സാധിച്ചില്ലെന്നും അധികൃതർ പറയുന്നു.
വിഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം നിരവധിപേരാണ് വിഡിയോ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.