സാംസങ് എസ്25 അള്‍ട്രാ ഫോൺ മോഷ്ടിച്ച് കുരങ്ങൻ; ഫ്രൂട്ടി നൽകി തിരിച്ചു വാങ്ങി യുവാവ്
text_fieldsമഥുര, വൃന്ദാവൻ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ കുരങ്ങുകളുടെ ശല്യം പുതുമയുള്ളതല്ല. ആളുകളിൽ നിന്ന് വസ്തുക്കൾ തട്ടിയെടുക്കുന്നതിൽ വിരുദന്മാരായ ഇവരുടെ കൈയിൽനിന്നും മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാൻ പലപ്പോഴും കൈക്കൂലി നൽകേണ്ടത് ആവശ്യമാണ്.
ഫോൺ തട്ടിപ്പറിച്ച കുരങ്ങിന് ഫ്രൂട്ടി നൽകി ഫോൺ തിരിച്ചു വാങ്ങുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ യുവാവിന്‍റെ കൈയില്‍നിന്ന് വിലകൂടിയ സാംസങ് എസ്25 അള്‍ട്രാ ഫോണാണ് കുരങ്ങൻ തട്ടിയെടുത്തത്. തുടർന്ന് ബാൽക്കണിയിൽ ഫോണും പിടിച്ചിരിക്കുന്ന കുരങ്ങന് ഉടമസ്ഥനും മറ്റുള്ളവരും ചേർന്ന് പാക്കറ്റിലുള്ള മാംഗോ ഫ്രൂട്ടി എറിഞ്ഞു നൽകി.
ഫ്രൂട്ടി കൈയിൽ കിട്ടിയതും കുരങ്ങൻ ഫോൺ താഴേക്ക് ഇട്ടുകൊടുത്തു.കാര്‍ത്തിക റാത്തൗഡ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിൽ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.