കുട്ടിയാന ഓവുചാലിൽ വീണു; ഭയന്ന് തലകറങ്ങി വീണ് അമ്മയാന -VIDEO
text_fieldsഅമ്മമാരുടെ സ്നേഹം പകരം വെക്കാനാവാത്തതാണ്. ഇതാ പുതിയൊരു ഉദാഹരണം കൂടി. തായ്‍ലന്റിലെ നഖോൺ നായോക് പ്രവിശ്യയിലെ ദേശീയോദ്യാനത്തിൽ നിന്നുള്ള വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. അടി തെറ്റി ഡ്രെയിനേജിലേക്ക് കുട്ടിയാന വീണതുകണ്ട് ഭയന്ന അമ്മ ആന തളർന്ന് വീഴുന്നതും അധികൃതർ ആനക്ക് സി.പി.ആർ നൽകുന്നതുമാണ് വിഡിയോയിൽ.
ഒരു വയസുള്ള ആനക്കുട്ടി അടിതെറ്റി ഓവുചാലിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ആനക്കുട്ടി ഉറക്കെ കരയാൻ തുടങ്ങി. കുഞ്ഞ് വീണത് കണ്ടതോടെ അമ്മയാനയും ഭയത്തിലായി. ആനയുടെ സമ്മർദ്ദം കുറക്കാൻ അധികൃതർ അനസ്തേഷ്യ നൽകിയെങ്കിലും അമ്മ ആന തളർന്ന് ഡ്രെയ്നേജിലേക്ക് വീണു. തുടർന്ന് ആനയെ ക്രെയിനുപയോഗിച്ച് പുറത്തെടുക്കുകയും ജീവൻ രക്ഷിക്കാനായി സി.പി.ആർ നൽകുകയുമായിരുന്നു. അതേസമയം കുട്ടിയാന സ്വയം ഡ്രെയ്നേജിൽ നിന്നും പുറത്തു വന്നു.
വിഡിയോ വൈറലായതോടെ സമയോചിത ഇടപെടൽ കൊണ്ട് ആനകളുടെ ജീവൻ രക്ഷിച്ച ദേശീയോദ്യാന ജീവനക്കാരെ അഭിനന്ദിക്കുകയാണ് നെറ്റിസൺസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.