ഭർത്താവിന് സ്നേഹം കൂടുതൽ; ഒരിക്കൽ പോലും വഴക്കിട്ടിട്ടില്ല -യുവതിയുടെ വിവാഹമോചന വാർത്തയെ കുറിച്ച് മുംബൈ അഭിഭാഷക
text_fieldsമുംബൈ: വിവാഹമോചനത്തിലേക്ക് വഴിതെളിയിക്കുന്ന വിചിത്രമായ കാരണങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് മുംബൈയിലെ അഭിഭാഷകയും കണ്ടന്റ് ക്രിയേറ്ററുമായ താനിയ അപ്പാചു കൗൾ. സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവമാണ് ദമ്പതികൾ വേർപിരിയാനുള്ള കാരണങ്ങളിലൊന്ന്. ഹണിമൂൺ കാലത്ത് ഭാര്യ വൾഗറായി വസ്ത്രം ധരിച്ചെന്നാരോപിച്ച് യുവാവ് വിവാഹമോചനത്തിന് ഹരജി നൽകിയ കാര്യവും അവർ ചൂണ്ടിക്കാട്ടി. ഭർത്താവ് യു.പി.എസ്.സി പരീക്ഷക്ക് പഠിക്കാനാണ് കൂടുതൽ സമയവും ചെലവഴിക്കുന്നതെന്നും തന്നെ പരിഗണിക്കുന്നില്ലെന്നുമാണ് യുവതി കാരണം പറഞ്ഞത്.
മറ്റൊരിടത്ത് ഭർത്താവിന്റെ കാലിൽ തൊട്ട് നമസ്കരിക്കാൻ ഭാര്യ വിസമ്മതിച്ചതും വിവാഹമോചനത്തിലാണ് കലാശിച്ചത്. ഭാര്യക്ക് ഭക്ഷണം പാചകം ചെയ്യാൻ അറിയില്ലെന്നും പ്രഭാതഭക്ഷണം കഴിക്കാതെയാണ് ജോലിക്കു പോകുന്നതെന്നും പറഞ്ഞ് ഒരാൾ വിവാഹമോചനം ആവശ്യപ്പെട്ടു. ഭർത്താവിന് സ്നേഹം കൂടുതലാണെന്നും ഒരിക്കൽ പോലും വഴക്കിടില്ലെന്നുമായിരുന്നു യു.പി സ്വദേശിയായ യുവതിയുടെ പരാതി.
വിവാഹം കഴിഞ്ഞ് ഒന്നരവർഷമായിട്ടും ഭർത്താവ് ഒരിക്കൽ പോലും ഇവരുമായി വഴക്കിട്ടിട്ടില്ലത്രെ. ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിഭാഷക വിവാഹമോചനത്തിന്റെ വിവിധ കാരണങ്ങൾ പങ്കുവെച്ചത്. ഇതുവരെ 1.6 മില്യൺ ആളുകളാണ് വിഡിയോ കണ്ടത്. പ്രീമാരിറ്റൽ കൗൺസലിങ് നിർബന്ധമാക്കണമെന്നാണ് പലരും റീൽസിനു താഴെ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.