മുറംപോലെ പരത്തി നെയ്യിൽ പൊരിച്ചെടുക്കുന്ന ഭീമൻ 'ഹൽവ പൊറോട്ട' -വൈറൽ വിഡിയോ
text_fieldsമുംബൈ: മുന്തിയ ഭക്ഷണശാലയിലെയും വഴിയോര ഭക്ഷണ ശാലയിെലയും പ്രധാന താരമാണ് പൊറോട്ട. പൊറോട്ടയും ബീഫും പൊറോട്ടയും ചിക്കനുമെല്ലാമാണ് സ്ഥിരമായി കണ്ടുവരുന്ന കോമ്പിനേഷനെങ്കിൽ ഇവിടുത്തെ കോംബോ ഹൽവയാണ്. മുംബൈ വഴിയോര ഭക്ഷണശാലയിലെ 'ഹൽവ പൊറോട്ട'ക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകരേറെയാണ്.
ഏകദേശം മുറത്തിന്‍റെ വലിപ്പംവരും ഈ പൊറോട്ടക്കെന്നതാണ് മറ്റൊരു പ്രത്യേകത. പാചകക്കാരൻ വലിയൊരു ചട്ടിയിൽ നെയ് ചൂടാക്കി, നൈസായി പരത്തി കൈയിൽ വിടർത്തി പിടിച്ചിരിക്കുന്ന പൊറോട്ട മാവ് അതിലേക്കിടും. വലിയൊരു ചട്ടിയുടെ വലിപ്പമാണ് പൊറോട്ടക്കും.
ചട്ടിയിൽ തിങ്ങി നിറയുന്ന പൊറോട്ടയുടെ രണ്ടുവശവും നന്നായി മൊരിഞ്ഞശേഷം മറ്റൊരു വലിയ പാത്രത്തിലേക്ക് മാറ്റും. ഇതോടെ നെയ്യിൽ പൊരിച്ച പൊറോട്ടക്ക് സ്വർണ നിറമാകും. നാലാക്കി മടക്കി ഹൽവയോടൊപ്പം കഴിക്കാനാണ് പൊറോട്ട നൽകുക. ഹൽവ കൂടാതെ നട്ട്സും ഡ്രൈ ഫ്രൂട്ട്സും ഇവക്കൊപ്പം നൽകും.
സ്ട്രീറ്റ് ഫുഡ് റെസിപ്പീസ് എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഹൽവ പൊേറാട്ടയുടെ വിഡിയോ ലക്ഷകണക്കിന് പേരാണ് കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.