ഭൂമിക്കടിയിൽ നിന്ന് നിഗൂഢ ശബ്ദം; പരിഭ്രാന്തരായി നാട്ടുകാർ
text_fieldsഭൂമിക്കടിയിൽ നിന്നും ഭയപ്പെടുത്തുന്ന നിഗൂഢവുമായ ശബ്ദങ്ങൾ പുറത്തുവരുന്നതും ആളുകൾ ഭയപ്പെടുന്നതുമായ നിരവധി രംഗങ്ങൾ ഹൊറർ സിനിമകളിലും സീരീസുകളിലും നമ്മൾ കാണാറുണ്ട്. സമാനരീതിയിൽ ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദം കേട്ട് പരിഭ്രാന്തരായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഹസോരി നിവാസികൾ.
സെപ്റ്റംബർ ആറു മുതൽ ഭൂമിക്കടിയിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ ആശയക്കുഴപ്പത്തിലായിരിക്കുകയായണ് ഇവർ. ശാസ്ത്രീയമായ വിശദീകരണം ലഭിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസത്തിലെ വിദഗ്ധരോട് പ്രദേശം സന്ദർശിക്കാൻ ജില്ലാ ഭരണകൂടം അഭ്യർഥിച്ചിട്ടുണ്ട്. 1993ലെ ഭൂകമ്പത്തിൽ 9,7000ലധികം ആളുകൾ മരിച്ച കില്ലാരിയിൽ നിന്ന് 28 കിലോമീറ്റർ അകലെയാണ് ഹസോരി ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ലാത്തൂർ ജില്ലാ കളക്ടർ പൃഥ്വിരാജ് ബി.പി പ്രദേശം സന്ദർശിക്കുകയും പ്രദേശവാസികളോട് പരിഭ്രാന്തരാവേണ്ടെന്ന് നിർദേശിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡിലെ സ്വാമി രാമാനന്ദ തീർഥ് മറാത്ത്വാഡ സർവകലാശാലയിൽ നിന്നുള്ള വിദഗ്ധ സംഘം പ്രദേശം സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.