ഫ്രീസ്‌റ്റൈൽ ഫുട്ബാളിലൂടെ വണ്ടറടിപ്പിച്ച് 'വണ്ടർ നജു' -വിഡിയോ
text_fieldsപട്ടാമ്പി: ഫ്രീസ്‌റ്റൈൽ ഫുട്ബാളിൽ അത്ഭുതങ്ങൾ തീർത്ത് എട്ടാം ക്ലാസ് വിദ്യാർഥി. വിസ്മയിപ്പിക്കുന്ന പ്രകടനം 'വണ്ടർ നജു' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച് വൈറൽ ആയിരിക്കുകയാണ് നജാദ്.
പട്ടാമ്പി എടപ്പലം പി.ടി.എം.വൈ.എച്ച്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് കെ.ടി.നജാദ്. മലപ്പുറം ജില്ലയിലെ മൂർക്കനാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കണക്കൻതൊടി അബ്ദുൽ ഗഫൂർ -ഖദീജ ദമ്പതികളുടെ മകനാണ്.
ഈ വർഷം പട്ടാമ്പി ഉപജില്ല സുബ്രതോ ഫുട്ബോളിൽ സബ്ജൂനിയർ വിഭാഗം ജേതാക്കളായ എടപ്പലം പി.ടി.എം. വൈ.എച്ച്.എസ്.സ്കൂൾ ടീമിൽ അംഗമാണ്.
വർഷങ്ങളായി ഫുട്ബോൾ ഫ്രീ സ്റ്റൈലിൽ വ്യത്യസ്ത പ്രകടനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ലക്ഷക്കണക്കിന് ആളുകൾ കണ്ട പുതിയ വീഡിയോ വൈറൽ ആയതോടെ പല ഫുട്ബാൾ മത്സര വേദികളിലേക്കും പ്രകടനം കാഴ്ച വെക്കാൻ ക്ഷണം ലഭിച്ച ആവേശത്തിലാണ് കൊച്ചു മിടുക്കൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.