നീല പരവതാനി വിരിച്ച് നെമോഫില പൂക്കൾ; വീഡിയോ വൈറൽ
text_fieldsനീല പൂക്കളുടെ മനോഹരമായ ഒരു താഴ്‌വരയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥയായ ഹരി ചന്ദനയാണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഒരു കുന്നിൻ പ്രദേശം മുഴുവൻ ചെറിയ നീല പൂക്കൾ കൊണ്ട് മൂടിയിരിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. സന്ദർശകർ നീല പൂക്കൾക്കിടയിലൂടെ നടക്കുന്നതും കാണാം.
ടോക്കിയോയിലെ ഹിറ്റാച്ചി സീസൈഡ് പാർക്കിൽ നിന്നുള്ളതാണ് വീഡിയോ. ശൈത്യകാലത്ത് ഐസ് റോസാപ്പൂക്കളും ടുലിപ്‌സ്, പോപ്പികൾ, റോസാപ്പൂക്കൾ എന്നിവയുൾപ്പെടെ സീസണുകൾക്കനുസരിച്ച് മാറുന്ന പൂക്കളാൽ നിറഞ്ഞ പൂന്തോട്ടം കാണാൻ ലക്ഷകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. നെമോഫില എന്ന ചെടിയാണിതെന്ന് കമന്‍റുകളിൽ നിരവധി പേർ പറയുന്നു.
ഒറ്റയ്ക്ക് നിന്നാൽ വലിയ സൗന്ദര്യമൊന്നും തോന്നാത്ത നെമോഫില കൂട്ടമായി പൂത്തിറങ്ങുമ്പോഴാണ് അതിന്‍റെ സൗന്ദര്യം പാരമ്യത്തിലെത്തുന്നത്. നീലയും വെള്ളയും കലർന്നതാണ് യഥാർഥ നിറം. നെമോഫില പൂക്കൾക്ക് രണ്ടോ മൂന്നോ സെന്റീമീറ്റർ വലിപ്പമുണ്ട്. വടക്കേ അമേരിക്കയാണ് ഇവയുടെ ജന്മദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.