ഭന്ദൂപ് റെയിവേ സ്റ്റേഷനിൽ വന്നാൽ വെള്ളച്ചാട്ടം ആസ്വദിക്കാം; പ്ലാറ്റ്ഫോമിലെ ചോർച്ചയെ ട്രോളി നെറ്റിസൺസ്
text_fieldsമുംബൈ: മൺസൂൺ എത്തിയതോടെ മഹാരാഷ്ട്രയിലെ ഭന്ദൂപ് റെയിൽവേ സ്റ്റേഷനിലെ ചോർച്ചയും വെളിച്ചത്തായി. മൺസൂൺ എത്തിയിട്ടും റെയിൽവേസ്റ്റേഷനിലെ ചോർച്ച പ്രശ്നം പരിഹരിക്കാത്തതിൽ അധികൃതർക്കെതിരെ കടുത്ത പ്രതിഷേധമുയർന്നിട്ടുമുണ്ട്. മുംബൈ മാറ്റേഴ്സിലാണ് ചോർച്ചയുടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിമിഷ നേരം കൊണ്ടാണ് വിഡിയോ വൈറലായത്. സെട്രൽ റെയിൽവേ ഭന്ദൂപ് സ്റ്റേഷനിൽ വന്നാൽ വെള്ളച്ചാട്ടം സൗജന്യമായി ആസ്വദിക്കാം. എന്നാണ് വിഡിയോക്ക് താഴെ ഒരാൾ ഒരാൾ കമന്റിട്ടത്. മേൽക്കൂര തകർന്നത് മൂലമാണ് വെള്ളം പ്ലാറ്റ്ഫോമിലേക്ക് വീഴുന്നത്. യാത്രക്കാർക്ക് ഇത് വളരെയധികം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രതികരണങ്ങളുടെ കൂമ്പാരമാണ്. ഭന്ദൂപിൽ മാത്രമല്ല, മിക്ക സ്റ്റേഷനുകളിലും ഇതാണ് അവസ്ഥയെന്നാണ് നെറ്റിസൺസ് പറയുന്നത്. പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകില്ല. വല്ല അത്യാഹിതവും സംഭവിക്കാൻ കാത്തിരിക്കുകയാണ് റെയിൽവേ അധികൃതർ എന്നാണ് വിമർശനം. മിനുസമുള്ള ടൈലും അതിനു മേലെ വെള്ളവും; യാത്രക്കാർക്ക് മികച്ച കോംപിനേഷനാണെന്നാണ് ഒരാൾ അഭിപ്രായമിട്ടത്.
കൂടുതൽ സ്റ്റേഷനുകളിലും ഇതുതന്നെയാണ് അവസ്ഥ. ഭന്ദൂപ് സ്റ്റേഷനിൽ ഷവർ സ്ഥാപിച്ചിരിക്കുന്നുവെന്നാണ് ഒരാൾ ചോർച്ചയെ ട്രോളിയത്. സെൻട്രൽ റെയിൽവേയുടെ മികച്ച പ്രവർത്തനത്തിന് നന്ദി. വീട്ടിൽ ഷവറില്ലാത്തവർക്ക് വളരെ സഹായമാണിത്.-എന്നാണ് പ്രതികരണം. ഡിജിറ്റൽ ഇന്ത്യ. നികുതിപ്പണമൊക്കെ എങ്ങോട്ടാണ് പോകുന്നത്. ഇത് അത്യന്തം അപകടകരമാണ്.നമുക്ക് ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണോ വേണ്ടത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലാണ് സർക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്. നമുക്ക് മൂന്നാംക്ലാസ് അടിസ്ഥാന സൗകര്യം പോലുമില്ല.-എന്നാണ് ഒരാൾ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.