മന്ത്രി ശിവൻകുട്ടിയുടെ യോഗ്യത ആറാം ക്ലാസെന്ന പച്ചക്കള്ളവുമായി മീണാദാസ്; തേച്ചൊട്ടിച്ച് എൻ.എസ്. മാധവൻ
text_fieldsതിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പച്ചക്കള്ളം ട്വിറ്ററിൽ പ്രചരിപ്പിച്ച സംഘ്പരിവാർ പ്രചാരകയായ മാധ്യമപ്രവർത്തകയെ തകർപ്പൻ മറുപടിയിലൂടെ തേച്ചൊട്ടിച്ച് സാഹിത്യകാരൻ എൻ.എസ്. മാധവൻ. 'ഗൾഫ് കൊനസേർ' എന്ന ലൈഫ് സ്റ്റൈൽ മാഗസിന്‍റെ എഡിറ്റർ മീണാദാസ് നാരയൺ ആണ് ശിവൻകുട്ടിയെ കുറിച്ച് കള്ളം പ്രചരിപ്പിച്ചത്.
''ആറാം ക്ലാസ് പാസായയാളാണ് കേരള വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. െകൊള്ളാം # പിണറായീ.. എന്തുനല്ല മന്ത്രിസഭ !!!.'' എന്നായിരുന്നു മീണയുടെ ആദ്യ ട്വീറ്റ്. തുടർന്ന് ''ആറാം ക്ലാസ് തോറ്റ കള്ളനാണ് കേരളത്തിന്‍റെ പുതിയ വിദ്യാഭ്യാസ മന്ത്രി... വെൽഡൺ നുണയൻ പിണറായീ! (PINALIE)'' എന്നും അവർ ട്വീറ്റ് ചെയ്തു.
ഇതിന് മറുപടിയുമായാണ് എൻ.എസ് മാധവൻ രംഗത്തെത്തിയത്. 'അതെ, അദ്ദേഹം ആറാം ക്ലാസ് പാസ്സായയാളാണ്. തുടർന്ന് അദ്ദേഹം ഏഴാം ക്ലാസും പാസ്സായി. പിന്നെ എട്ടാം ക്ലാസ്.... അങ്ങനെ എൽഎൽബി വരെ അദ്ദേഹം പാസ്സായി. നിങ്ങളുടെ ഡിപിയിലുള്ള ആളാണ് (മോദി)നുണയൻ''. എന്നായിരുന്നു എൻ.എസ് മാധവന്‍റെ മറുപടി. മോദിയോട് സംസാരിക്കുന്ന ചിത്രമാണ് മീണാദാസിന്‍റെ പ്രൊഫൈൽ ഫോേട്ടാ. എൻ.എസ്. മാധവന്‍റെ ഈ ഉരുളക്കുപ്പേരി പോലുള്ള മറുപടി ധാരാളം പേർ ഏറ്റെടുത്തു. നിരവധി ലൈക്കും ഷെയറുമാണ് ഈ ട്വീറ്റിന് ലഭിച്ചത്. എന്നാൽ, സത്യം പുറത്തുവന്നിട്ടും തന്‍റെ നുണ ട്വീറ്റ് പിൻവലിക്കാൻ (ഈ വാർത്ത എഴുതുന്നത് വരെ) മീണദാസ് തയ്യാറായിട്ടില്ല.
അതേസമയം, 'സാക്ഷരതയോട് മലയാളികൾ പുലർത്തുന്ന അയിത്തത്തെ കുറിച്ച്' മീണയുടെ ട്വീറ്റിന് കീഴിൽ ഉത്തരേന്ത്യൻ സംഘ് പരിവാർ അനുകൂലികൾ കൂട്ട നിലവിളിയുമായി രംഗത്തുണ്ട്. ഇ. ശ്രീധരനെ തോൽപിച്ച്, 'ആറാംക്ലാസുകാരനായ' ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്‍റെ നിരർഥകതയെക്കുറിച്ചും കമന്റുകളുണ്ട്. എന്നാൽ, മലയാളികളിൽ ചിലർ മന്ത്രി ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെ തെളിവുസഹിതം മറുപടി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും മീണയും സംഘ്പരിവാർ അനുകൂലികളും ഗൗനിച്ചിട്ടില്ല.
നിയമസഭയുടെ ഔദ്യോഗിക രേഖകള്‍ പരിശോധിച്ചാൽ തന്നെ വി. ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത ആർക്കും കണ്ടെത്താം. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും എല്‍എല്‍ബി ബിരുദം നേടിയതായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.