Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Odisha man’s bizarre reason for stepping out during cyclone Yaas leaves netizens in splits
cancel
Homechevron_rightSocial Mediachevron_rightViralchevron_rightയാസ്​...

യാസ്​ ചുഴലിക്കാറ്റിനിടെ പുറത്തിറങ്ങിയത്​ എന്തിനെന്ന്​ മാധ്യമപ്രവർത്തകൻ: മറുപടി വൈറൽ

text_fields
bookmark_border

ഭുവനേശ്വർ: കനത്ത ജാഗ്രത നിർദേശം പു​റപ്പെടുവിച്ച ഒന്നാണ്​ യാസ്​ ചുഴലിക്കാറ്റ്​. ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത നാശം വിതക്കുകയും ചെയ്​തു യാസ്​. ആയിരക്കണക്കിന്​ പേരെ മാറ്റിപാർപ്പിക്കുകയും നിരവധി പേർക്ക്​ വീട്​ ഉൾപ്പെടെ നഷ്​ടമാകുകയും ചെയ്​തു.

എന്നാൽ ഒഡീഷയിലെ ഒരു ഗ്രാമത്തിൽ കനത്ത മഴക്കും കാറ്റിനുമിടയിൽ കുറച്ചുപേർ വീടിന്​ പുറത്തിറങ്ങി നിൽക്കുന്നത്​ നക്ഷത്ര ന്യൂസ്​ റിപ്പോർട്ടറുടെ ശ്രദ്ധയിൽ​പ്പെട്ടു. കനത്ത മഴയെ വകവെക്കാതെ നിൽക്കുന്നവരോട്​ റിപ്പോർട്ടർ കാരണം തിരക്കിയപ്പോൾ ലഭിച്ച​ മറുപടിയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

'ചുഴലിക്കാറ്റ്​ വരുന്നുണ്ട്​. കനത്ത കാറ്റ്​ വീശുകയും ചെയ്യുന്നു. പിന്നെ എന്തിനാണ്​ വീടിന്​ പുറത്തിറങ്ങി നിൽക്കുന്നത്​?' -എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. നിങ്ങൾ പുറത്തിറങ്ങി നിൽക്കുന്നതിനാലാണ്​ താനും പുറത്തിറങ്ങിയതെന്നായിരുന്നു അദ്ദേഹത്തി​​െൻറ മറുപടി.

താൻ പുറത്തിറങ്ങിയില്ലെങ്കിൽ ചുഴലിക്കാറ്റിനെക്കുറിച്ച്​ ആര്​ റിപ്പോർട്ട്​ ചെയ്യുമെന്ന്​ മാധ്യമപ്രവർത്തകൻ തിരിച്ചുചോദിച്ചപ്പോൾ 'ഞങ്ങൾ പുറത്തിറങ്ങിയില്ലെങ്കിൽ നിങ്ങൾ വാർത്തയിൽ ആരെ കാണിക്കും' എന്നായിരുന്നു അദ്ദേഹത്തി​െൻറ മറുചോദ്യം.

നക്ഷത്ര ന്യൂസി​െൻറ ഫേസ്​ബുക് പേജിലൂടെയാണ്​ ആദ്യം വിഡിയോ പുറത്തുവിട്ടത്​. നിമിഷങ്ങൾക്കകം വിഡിയോ വൈറലായി. ഐ.പി.എസ്​ ഒാഫിസർ അരുൺ ബോത്ര വിഡിയോ ക്ലിപ്​ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്​തു.

വിഡിയോയിൽ കാണുന്ന വ്യക്തിയുടേത്​ സത്യസന്ധമായ മറുപടിയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതികരണം. ഇത്തരം സത്യങ്ങൾ വിളിച്ചുപറയാൻ ചിലർ മടിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OdishaViral videoYaas Cyclone
News Summary - Odisha man’s bizarre reason for stepping out during cyclone Yaas leaves netizens in splits
Next Story