മോഷണം പോയ നായയെ അഞ്ചു വർഷത്തിനുശേഷം കണ്ടുമുട്ടി ഉടമ; ഈറനണിയിച്ച് വിഡിയോ
text_fieldsപൊന്നുപോലെ നോക്കിയ നായ മോഷണം പോയാലുള്ള സങ്കടം പലർക്കും താങ്ങാനാവാത്തതാണ്. ഊണിലും ഉറക്കത്തിലും ആ വേദന നിലനിൽക്കും. ഇങ്ങനെ മോഷണം പോയ നായയെ തിരിച്ചുകിട്ടിയാൽ എന്തായിരിക്കും അവസ്ഥ. സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാകും.
ഇത്തരത്തിലുള്ള ഒരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. അഞ്ചു വർഷം മുമ്പ് കാണാതായ നായയും ഉടമസ്ഥനും തമ്മിൽ കണ്ടുമുട്ടുന്ന രംഗം ആരെയും ഈറനണിയിക്കും.
വർഷങ്ങൾക്ക് മുന്നേ മോഷ്ടിക്കപ്പെട്ട നായയെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഉടമയും നായയും കണ്ടുമുട്ടുന്നത്. 2017ലാണ് ഇവർ ഓമനിച്ചു വളർത്തിയ നായ മോഷ്ടിക്കപ്പെടുന്നത്.
തുടർന്ന് നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നീണ്ട അഞ്ചു വർഷത്തിനുശേഷം തങ്ങളുടെ ഓമന നായയെ കുടുംബത്തിന് തിരിച്ചുകിട്ടുകയാണ്. ഒരു സ്ത്രീ കരഞ്ഞുകൊണ്ട് നായയെ മാറോട് ചേർക്കുന്നതും ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ കാണാം.
വിഡിയോക്ക് വലിയ പ്രതികരണങ്ങളാണ് കാഴ്ചക്കാരിൽനിന്നും ലഭിക്കുന്നത്. ഗുഡ്ന്യൂസ് മൊമെന്റ് എന്ന ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്. അതേസമയം, സംഭവം എവിടെയാണെന്ന് ഇതിൽ വ്യക്തമാക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.