Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'നയാപൈസയില്ലാ' പാട്ട്​...

'നയാപൈസയില്ലാ' പാട്ട്​ പാകിസ്​താനിലുമുണ്ട്​- ഇമ്രാനെ ട്രോളി പാക്​ എംബസി; വിവാദമായപ്പോൾ നീക്കി

text_fields
bookmark_border
നയാപൈസയില്ലാ പാട്ട്​ പാകിസ്​താനിലുമുണ്ട്​- ഇമ്രാനെ ട്രോളി പാക്​ എംബസി; വിവാദമായപ്പോൾ നീക്കി
cancel

കൈയിൽ കാശില്ലാതിരിക്കു​​േമ്പാൾ മലയാളികൾക്ക്​ ഒരു പാട്ടുണ്ട്​-'നയാപൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ' എന്ന പാട്ട്​. അതുപോലെ പാകിസ്​താനിൽ പ്രചാരത്തിലുള്ള ഒരുപാട്ടാണ്​ സാദ്​ അലവിയുടെ 'ആപ്​​ നെ ഖബ്​രാനാ നഹി ഹെ' (നിങ്ങൾ പരിഭ്രാന്തരാകാതിരിക്കൂ). 'നിങ്ങൾ പരിഭ്രാന്തരാകാതിരിക്കൂ' എന്ന്​ പാക്​ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതിനെ കളിയാക്കി പണമില്ലാത്തതിന്‍റെ വിഷമങ്ങൾ ഓരോന്നായി വിവരിച്ച്​ തയാറാക്കിയിരിക്കുന്ന പാട്ടാണ്​ ഇത്​.

ഇപ്പോൾ ഇമ്രാൻ ഖാനെ കളിയാക്കുന്നതിന്​ ഈ പാട്ട്​ ഉപയോഗിച്ചിരിക്കുകയാണ്​ സെർബിയയിലെ പാകിസ്​താൻ എംബസി. ജീവനക്കാർക്ക്​ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ്​ പ്രധാനമന്ത്രിയെ കളിയാക്കുന്ന ഗാനം ഔദ്യോഗിക ട്വിറ്റർ പേജിൽ സെബിയയിലെ പാക്​ എംബസി പങ്ക​ുവെച്ചത്​. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയും ചെയ്​തു. എന്നാൽ, തൊട്ടുപിന്നാലെ എംബസി ട്വീറ്റ് നീക്കം ചെയ്തു. 'പ്രധാനമന്ത്രി ഞങ്ങളോടു ക്ഷമിക്കണം. മറ്റു വഴികൾ ഇല്ലാത്തതുകൊണ്ട്​ ചെയ്​തതാണ്​' എന്ന ട്വീറ്റും എംബസി പോസ്റ്റ്​ ചെയ്​തിരുന്നു.


'പണപ്പെരുപ്പം മുൻകാല റെക്കോഡുകളെല്ലാം ഭേദിച്ചിരിക്കുന്ന അവസ്​ഥയിൽ, ഞങ്ങൾ സർക്കാർ ഉദ്യോഗസ്​ഥർ എത്ര കാലം ഒന്നും മിണ്ടാതെ നിങ്ങൾക്കുവേണ്ടി പണിയെടുക്കുമെന്നാണ്​ ഇമ്രാൻ ഖാൻ താങ്കൾ പ്രതീക്ഷിക്കുന്നത്​? ശമ്പളം ലഭിച്ചിട്ട്​ മൂന്ന് മാസമായി. ഫീസ് അടച്ചില്ലെങ്കിൽ ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ നിന്നും പുറത്താക്കും. ഇതാണോ പുതിയ പാകിസ്​താൻ‌?' എന്ന കുറിപ്പോടു കൂടിയായിരുന്നു എംബസി മ്യൂസിക് വീഡിയോ പങ്കുവെച്ചത്.

ഔദ്യോഗിക പേജിൽ നിന്ന്​ നീക്കിയെങ്കിലും മറ്റു ചില ട്വിറ്റർ പേജുകളിൽ ഇപ്പോഴും വീഡിയോ പ്രചരിക്കുന്നുണ്ട്​. എന്നാൽ, ട്വീറ്റ്​ സംബന്ധിച്ച്​ പാക്​ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021 മാർച്ചിലാണ് 'ആപ്​​ നെ ഖബ്​രാനാ നഹി ഹെ' സാദ്​ അലവി പുറത്തിറക്കിയത്​. 'സോപ്പിന്​ വില കൂടുകയാണെങ്കിൽ തേക്കേണ്ടതില്ല, ആട്ടക്ക്​ വില കൂടുകയാണെങ്കിൽ കഴിക്കേണ്ടതില്ല, മരുന്ന്​ വേണ്ടന്നുവെച്ച്​ ചികിത്സിക്കാതിരിക്കൂ, കുട്ടികളുടെ പഠനം എന്തുമായിക്കൊള്ള​ട്ടെ ഫീസ്​ അടക്കാതിരിക്കൂ' എന്നൊക്കെയാണ്​ പാട്ടിലെ വരികൾ. ഇതിനെല്ലാം ഇടക്ക്​ 'നിങ്ങൾ പരിഭ്രാന്തരാകാതിരിക്കൂ' എന്ന്​ ഇമ്രാൻ ഖാൻ പറയുന്നതും കാണിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videosPakistan PM Imran Khan
News Summary - Pak embassy in Serbia tweets parody video to troll Imran Khan
Next Story