'കച്ചാബദാം' പോലൊരു റമദാൻ ഗാനം- വൈറൽ വീഡിയോ
text_fieldsഗാനം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ബംഗാളി വൈറൽ ഗാനം കച്ചാബദാം തരംഗമായി തുടരുകയാണ്. ആരാധകർക്ക് ഇപ്പോഴും കുറവൊന്നുമില്ലെന്നാണ് സമൂഹമാധ്യമങ്ങളുടെ വിലയിരുത്തൽ. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോഴും കച്ചാബദാം പല രൂപത്തിലും ഭാവത്തിലും വൈറലാണ്. ഇന്ത്യക്കാർ മാത്രമല്ല, വിദേശികളടക്കം കച്ചാബദാമിന് ചുവടുവെക്കുന്ന വീഡിയോ പുറത്തുവരുന്നുണ്ട്. പാകിസ്താനിലാണ് കച്ചാബദാമിന്‍റെ 'പുതിയ വേർഷൻ' ഇറങ്ങിയിരിക്കുന്നത്.
റമദാൻ വ്രതം നോൽക്കുന്നതിനെ കുറിച്ച് പറയുന്ന വരികൾക്ക് കച്ചാബദാമിന്‍റെ ഈണം നൽകിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാകിസ്താനിലെ യൂട്യൂബറായ യാസിർ സൊഹർവാദിയാണ് ഈ വെറൈറ്റി ഗാനത്തിന് പിന്നിൽ. പൂച്ചയേയും കിളിയേയും കൂടെ കൂട്ടിയാണ് യാസിറിന്‍റെ പാട്ട്.
വീഡീയോ പങ്കുവച്ച് നിമിഷങ്ങൾക്കകം ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. രാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കാൻ പാട്ടിന് സാധിക്കുമെന്നാണ് കാഴ്ച്ചക്കാരിൽ ചിലരുടെ അഭിപ്രായം. അതേസമയം ഗാനത്തെ ട്രോളിക്കൊണ്ടും ചിലർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.