എത്ര അപകടകരമായ വാദമാണിത്! എന്തിനാണ് സംഘ്പരിവാർ പ്രോപഗണ്ട സി.പി.എം ഏറ്റെടുക്കുന്നത്? -വി.ടി. ബൽറാം
text_fieldsപാലക്കാട്: പാലക്കാട്ടെ മുസ്‍ലിം വോട്ടർമാരിൽ അമ്പത് ശതമാനത്തേയും നിയന്ത്രിക്കുന്നത് എസ്.ഡി.പി.ഐ ആണെന്ന എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ. പി. സരിന്റെ ആരോപണത്തിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. മുസ്‍ലിം രാഷ്ട്രീയ അഭിരുചികളെ നിയന്ത്രിക്കുന്നത് എസ്ഡിപിഐ പോലുള്ളവരാണെന്നത് സംഘ് പരിവാറിന്റെ വാദമാണെന്നും എത്ര അപകടകരമാണിതെന്നും അദ്ദേഹം ചോദിച്ചു. സംഘ് പരിവാർ പ്രോപഗണ്ടകൾ ഒന്നിനു പുറകേ ഒന്നായി എന്തിനാണ് ഈ സി.പി.എമ്മുകാരും അവരുടെ സ്വതന്ത്ര വേഷധാരികളും ഏറ്റെടുക്കുന്നത്? സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് മുന്നിൽ നിന്ന് നയിച്ച മന്ത്രി എം.ബി. രാജേഷിനും മുസ്‍ലിം രാഷ്ട്രീയ അഭിപ്രായ രൂപീകരണത്തേക്കുറിച്ച് സ്ഥാനാർഥിയുടെ ഇതേ കാഴ്ചപ്പാട് തന്നെയാണോ എന്നും ബൽറാം ചോദിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
പാലക്കാട്ടെ മുസ്ലീം വോട്ടർമാരിൽ അമ്പത് ശതമാനത്തേയും നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്ന് അവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നയാൾ പറയുകയാണ്. മാധ്യമ പ്രവർത്തകന്റെ ഡയറക്റ്റായ ചോദ്യത്തിന് സ്ഥാനാർത്ഥി ഡയറക്റ്റായി നൽകിയ മറുപടിയാണിത്.
എത്ര അപകടകരമായ വാദമാണിത്! മുസ്ലീങ്ങളിലെ അമ്പത് ശതമാനത്തിന്റേയും രാഷ്ട്രീയ അഭിരുചികളെ നിയന്ത്രിക്കുന്നത് എസ്ഡിപിഐ പോലുള്ളവരാണെന്നത് സംഘ് പരിവാറിന്റെ വാദമാണ്. സ്വർണ്ണക്കള്ളക്കടത്ത് നടത്തുന്നവരിലെ 98%വും മുസ്ലീങ്ങളാണെന്ന് കെ.ടി.ജലീൽ എംഎൽഎ ഉന്നയിച്ച ഗുരുതരമായ ദുരാരോപണത്തിന് ശേഷമാണ് ഇപ്പോൾ മറ്റൊരു എൽഡിഎഫ് സ്വതന്ത്രൻ ഇങ്ങനെ പറയുന്നത്. സംഘ് പരിവാർ പ്രൊപ്പഗണ്ടകൾ ഒന്നിനു പുറകേ ഒന്നായി എന്തിനാണ് ഈ സിപിഎമ്മുകാരും അവരുടെ സ്വതന്ത്ര വേഷധാരികളും ഏറ്റെടുക്കുന്നത്!
സിപിഎമ്മിന്റെ ഇലക്ഷൻ മുന്നിൽ നിന്ന് നയിച്ച മന്ത്രി എംബി രാജേഷിനും മുസ്ലീങ്ങളുടെ രാഷ്ട്രീയ അഭിപ്രായ രൂപീകരണത്തേക്കുറിച്ച് സ്ഥാനാർത്ഥിയുടെ ഇതേ കാഴ്ചപ്പാട് തന്നെയാണോ എന്നാണ് ഇനിയറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.