രാഹുലിനെ അഭിനന്ദിച്ച് വി.ടി. ബൽറാം: ‘പാലക്കാട്ടെ പുതിയ എം.എൽ.എക്ക് അഭിനന്ദനങ്ങൾ’
text_fieldsപാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ നാല് റൗണ്ട് വോട്ടെണ്ണിയപ്പോൾ ഏറെ മുന്നിലെത്തിയ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് വി.ടി. ബൽറാം. ‘രാഹുൽ തന്നെ’ എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ ‘ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി’ എന്നാണ് വി.ടി. ബൽറാം എഴുതിയത്.
വോട്ടണ്ണൽ നാലാം റൗണ്ടിലേക്ക് കടന്നതോടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാണ് ലീഡ് ചെയ്യുന്നത്. 17337 വോട്ടാണ് രാഹുൽ ഇതുവരെ നേടിയത്. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിൽ കൃഷ്ണകുമാർ വിയർക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതുവരെ 15919 വോട്ടാണ് എൻ.ഡി.എക്ക് ലഭിച്ചത്. 1418 വോട്ടിന്റെ ഭൂരിപക്ഷമാണ് മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ രാഹുലിനുള്ളത്.
ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തായപ്പോൾ നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന കൃഷ്ണകുമാറിനെ മൂന്നാം റൗണ്ടിലെത്തിയതോടെ രാഹുൽ മറികടക്കുകയായിരുന്നു. 2021ൽ 3000ൽ അധികം ലീഡുണ്ടായിരുന്ന ഇടങ്ങളിൽ 858 വോട്ടിന്റെ ലീഡ് മാത്രമാണ് ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ ലഭിച്ചത്.
പാലക്കാട് നഗസഭയിൽ തിരിച്ചടിയുണ്ടായാൽ ബി.ജെ.പിക്ക് തിരിച്ചുവരാൻ പ്രയാസമായിരിക്കും. പിരായിരിയും മാത്തൂരും കണ്ണാടിയും ഉൾപ്പെടുന്ന പഞ്ചായത്തുകൾ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു ബി.ജെ.പി. അത് യു.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുന്നു. നഗരസഭയിലെ ട്രെൻറ് അനുകൂലമായതോടെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആഹ്ലാദം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.