Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകപ്പിൽ...

കപ്പിൽ ​മൂത്രമൊഴിക്കും, അതേ കപ്പും കഴുകിയ വെള്ളവും ഉപയോഗിച്ച്​ പാനിപ്പൂരി നിർമാണം; വഴിയോരക്കച്ചവടക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
കപ്പിൽ ​മൂത്രമൊഴിക്കും, അതേ കപ്പും കഴുകിയ വെള്ളവും ഉപയോഗിച്ച്​ പാനിപ്പൂരി നിർമാണം; വഴിയോരക്കച്ചവടക്കാരൻ അറസ്റ്റിൽ
cancel

സ്​ട്രീറ്റ്​ ഫുഡിന്​ പേരുകേട്ട രാജ്യമാണ്​ ഇന്ത്യ. തെരുവോര കച്ചവടക്കാരുടെ വൃത്തിയെ കുറിച്ച്​ പലപ്പോഴായി ചോദ്യങ്ങളുയർന്നപ്പോഴും​ ലൈവായി ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ കൊതിയോടെ അകത്താക്കുന്നവർക്ക്​ ഇവിടെ​ കുറവുണ്ടായിട്ടില്ല. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോ ഇപ്പോൾ തെരുവ്​ ഭക്ഷണപ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്​.

ഗുവാഹത്തിയിലാണ്​ സംഭവം നടന്നത്​. പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പുപയോഗിച്ച്​ പാനിപ്പൂരി നിർമിക്കുന്ന വഴിയോരക്കച്ചവടക്കാര​െൻറ വിഡിയോ ആണ്​ പ്രചരിക്കുന്നത്​. പിന്നാലെ അയാളെ ഗുവാഹത്തി പൊലീസ്​ അറസ്റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു.

പാനിപ്പൂരി വിൽക്കുന്ന വണ്ടിയുടെ മറവിൽ കപ്പിൽ മൂത്രമൊഴിക്കുകയും ശേഷം കപ്പ് സമീപമുണ്ടായിരുന്ന ബക്കറ്റിലെ​ വെള്ളമുപയോഗിച്ച്​ കഴുകുന്നതായും വിഡിയോയിലുണ്ട്​. അതേ കപ്പും ബക്കറ്റിലെ വെള്ളവും തന്നെയാണ്​ അയാൾ പാനിപ്പൂരി നിർമാണത്തിന്​ വേണ്ടി ഉപയോഗിക്കുന്നതും. ഇത്​ ആരോ മൊബൈലിൽ പകർത്തി ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. അതോടെ വലിയ പ്രതിഷേധമുയരുകയും തെരുവ്​ കച്ചവടക്കാരനെ പൊലീസ്​ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

വീഡിയോ :-


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:urinePani PuriPani puri seller
News Summary - Pani puri seller caught on camera mixing urine in water Watch video
Next Story