വിമാന യാത്രക്കിടെ ശല്യപ്പെടുത്തി; മുടിയിൽ ച്യൂയിങ്ഗം ഒട്ടിച്ച് കാപ്പിയിൽ മുക്കി കലിപ്പടക്കി സഹയാത്രിക
text_fieldsവിരസമായ വിമാന യാത്രകൾക്കിടയിൽ സഞ്ചാരികൾക്ക് ഓൺബോർഡ് ടി.വി സെറ്റുകളാണ് ആശ്വാസമാകാറുള്ളത്. എന്നാൽ അത് ഒരു സഹയാത്രിക സ്ക്രീൻ മുടി കൊണ്ട് മറച്ച് ശല്യപ്പെടുത്തിയാൽ സ്വാഭാവികമായും ദേഷ്യം വരില്ലേ.
അത്തരമൊരു സാഹചര്യത്തിൽ സഹയാത്രികയുടെ മുടിയിൽ ച്യൂയിങ് ഗം ഒട്ടിച്ച് വെക്കുകയും മുടി കാപ്പയിൽ മുക്കുകയും ചെയ്ത 'വിരുത'യുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
യാത്രക്കിെട മുൻപിലെ സീറ്റിലിരിക്കുന്ന സ്ത്രീ തൻെറ സീറ്റിന് പിറകിലിരിക്കുന്നയാളുെട ടി.വി സ്ക്രീൻ മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സഹയാത്രികയുടെ പ്രവർത്തിയിൽ അസ്വസ്ഥയായ യാത്രക്കാരി ച്യൂയിങ് ഗം ഉപയോഗിച്ച് അവരുടെ മുടി ഒട്ടിച്ച് വെച്ചു. ശേഷം ക്ലിപ്പ് ഉപയോഗിച്ച് വിരുതുകൾ കാണിച്ചു. ഇതിന് ശേഷമാണ് തൻെറ കോഫി മഗ്ഗിൽ അവളുടെ മുടി മുക്കിയത്.
ഇതിനിടെ സംഭവം ഒരു എയർഹോസ്റ്റസിൻെറ ശ്രദ്ധയിൽ പെട്ടെങ്കിലും അവർ പ്രതികരിച്ചില്ല. ഇതൊന്നും അറിയാതെ മുന്നിലിരിക്കുന്ന സ്ത്രീ മുടി വീണ്ടും വീണ്ടും പിറകിലേക്ക് ഇടാൻ തുടങ്ങി. അവൾ പിന്നോട്ടിടുേമ്പാൾ പിറകിലിരിക്കുന്ന സ്ത്രീ അത് മുേമ്പാട്ടിടാൻ തുടങ്ങും. ഒടുക്കം തൻെറ മുടിയുടെ അവസ്ഥ തിരിച്ചറിഞ്ഞ സ്ത്രീ ടോയ്ലെറ്റലേക്ക് ഓടുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.
ടിക്ടോകിൽ പങ്കുവെച്ച വിഡിയോ ലക്ഷക്കണക്കിനാളുകൾ കണ്ടതോെട വൈറലായി മാറി. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും വിഡിയോക്ക് നിരവധി കാഴ്ക്കാരെ ലഭിച്ചു.
വിഡിയോയുടെ ആധികാരികതയെ കുറിച്ചുള്ള ചർച്ചകളും കമൻറ് സെക്ഷനിൽ നടന്നു. ആരെങ്കിലും തങ്ങളുടെ മുടിയിൽ സ്പർശിച്ചാൽ അത് മനസാലാകില്ലേ എന്നും ഇത് നാടകമാണെന്നുമാണ്ചിലർ പറയുന്നത്. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ച യാത്രക്കാരിക്ക് ഈ അനുഭവം തന്നെ വേണമെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.