വ്യാകരണ പിശക്; വൈറലായി പാട്ന യുനിവേഴ്സിറ്റിയുടെ ഹാജർ സർക്കുലർ
text_fieldsവ്യാകരണ പിശകുകൾ സംഭവിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ വ്യാകരണപിശകുകൾ ഉണ്ടാവില്ലെന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ഒരിടമാണ് വിദ്യഭ്യാസ സ്ഥാപനങ്ങൾ. പ്രത്യേകിച്ച് കേന്ദ്ര സർവകലാശാലകളുടെ രേഖകളിലും സർക്കുലറുകളിലും വ്യാകരണ പിശകുകൾ സംഭവിക്കുന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്.
എന്നാൽ പാട്ന യൂനിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗം പുറത്തിറക്കിയ വ്യാകരണ പിശകുകൾ നിറഞ്ഞ ഹാജർ സർക്കുലറാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പി.എച്ച്.ഡി ഗവേഷണവിദ്യാർഥികൾക്കായി പുറത്തിറക്കിയ സർക്കുലറിലാണ് വ്യാകരണ പിശകുകളുടെ അതിപ്രസരം. വിദ്യാർഥികളോട് ഹാജർ രജിസ്റ്ററിൽ രേഖപ്പെടുത്തണം എന്ന് നിർദ്ദേശിക്കുന്നതാണ് സർക്കുലർ.
സംഭവം ചർച്ചയായതോടെ യുവജനക്ഷേമ മന്ത്രാലയ സെക്രട്ടറി സൻജയ് കുമാറും ട്വിറ്ററിലൂടെ സർക്കുലർ പങ്കുവെച്ചു. ഇത് ബീഹാറിലെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥയെന്താണെന്ന് വെളിവാക്കുന്നു വെന്ന് അദ്ദേഹം ട്വീറ്ററിൽ കുറിച്ചു. ബീഹാർ വിദ്യഭ്യാസ മന്ത്രി വിജയ് കുമാർ ചൗദരി, അഡീഷണൽ ചീഫ് സെക്രട്ടറി ദീപക് കുമാർ സിങ് എന്നിവരെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
സർക്കുലർ വൈറലായതോടെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയത്. കേന്ദ്ര സർവകലാശാലയിലെ ഒരു വിഭാഗത്തിന്‍റെ മേധാവിയാണ് ഇത്തരമൊരു പിഴവ് വരുത്തിയതെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നെറ്റിസൺസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.