വിഡ്ഡി ദിനമല്ല 'മോദി ദിവസ്'; 'അക്കൗണ്ടിലെത്തിയ' 15 ലക്ഷവും അച്ചാ ദിനും ഓർത്തെടുത്ത് സമൂഹമാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: ലോകമെമ്പാടും ഏപ്രിൽ ഒന്നിന് വിഡ്ഡിദിനം ആഘോഷിക്കുേമ്പാൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് 'ദേശീയ നുണ ദിന'വും 'മോദി ദിവസും'. പ്രധാനമന്ത്രി നരേന്ദ്രമോദിെയയും ബി.ജെ.പിയും പരിഹസിച്ചാണ് സാമൂഹിക മാധ്യമങ്ങൾ ലോക വിഡ്ഡിദിനം 'ദേശീയ നുണ ദിന'മായി ആഘോഷിക്കുന്നത്. ഇതിനുപുറമെ 'മോദി ദിവസ്' ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങായി.
മോദിയും കൂട്ടരും നുണ വാഗ്ദാനങ്ങളാണ് നൽകുന്നതെന്നും തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങൾ മാത്രമാണിവയെന്നും സമൂഹമാധ്യമങ്ങൾ പറയുന്നു. ദേശീയ നുണ ദിനം, മോദി ദിവസ് എന്നീ ഹാഷ്ടാഗുകൾക്ക് കീഴിൽ ആയിരക്കണക്കിന് ട്വീറ്റുകളാണെത്തിയത്.
ബി.ജെ.പിയും നരേന്ദ്രമോദിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ വിവരിച്ചാണ് ട്വീറ്റുകൾ. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനം, ജി.ഡി.പി തകർച്ച, സ്ത്രീ സുരക്ഷ, െപാതു മേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ, സ്കിൽ ഇന്ത്യ, കള്ളപ്പണം, രണ്ടു കോടി പേർക്ക് തൊഴിൽ, ബുള്ളറ്റ് ട്രെയിൻ, വിലക്കയറ്റം, ഇന്ധനവില വർധന തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ട്വിറ്ററാറ്റികൾ ഒാർത്തെടുത്തു.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ സംഘടനയായ കിസാൻ ഏക്ത മോർച്ചയും 'ദേശീയ നുണ ദിനം' എന്ന ഹാഷ്ടാഗിൽ ട്വീറ്റുമായെത്തി. 'അച്ചാ ദിൻ, ജി.ഡി.പി വളർച്ച, കാർഷികയിടങ്ങളിൽ ജലസേചനം, കർഷകർക്ക് ഇരട്ടി വരുമാനം, സ്ത്രീ സുരക്ഷ, അഴിമതിയിൽനിന്ന് മോചനം. ഇതെല്ലാം മോദിയുടെ വാഗ്ദാന നുണകളാണ്. ഏപ്രിൽ ഒന്ന് ദേശീയ നുണ ദിനമായി ആഘോഷിക്കാം' -കിസാൻ ഏക്ത മോർച്ച ട്വീറ്റ് െചയ്തു.
മോദി ദിവസത്തിനും ദേശീയ നുണ ദിനത്തിനും പുറമെ നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് സമൂഹമാധ്യമങ്ങളിൽ 'ദേശീയ തൊഴിലില്ലായ്മ ദിന'മായി ആചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.