ഗർഭിണിയായ നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കി ഉടമസ്ഥൻ -വൈറലായി വിഡിയോ
text_fieldsആഘോഷങ്ങൾ മനുഷ്യർക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല. സന്തോഷകരമായ നിമിഷങ്ങൾ അത് മൃഗങ്ങളുടേതായാലും മനുഷ്യരുടേതായാലും കളർ ആക്കുന്നതിൽ തെറ്റില്ലെന്നാണ് സോഷ്യൽ മീഡിയയിൽ സിദ്ധാർത്ഥ് ശിവയെന്നയാളുടെ അഭിപ്രായം. രണ്ട് ഗോൾഡൻ റിട്രീവർ ഇനത്തിൽ പെടുന്ന വളർത്തുന്ന നായ്ക്കളാണ് സിദ്ധാർത്ഥ് ശിവക്ക് ഉള്ളത്. റോസി, റെമോ എന്നാണ് ഇരുവരുടെയും പേര്. റോസിയുടെ ബേബി ഷവർ ചടങ്ങുകളുടെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ശിവ.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ബേബി ഷവർ ചടങ്ങുകളുടെ വിഡിയോ ഏറെ കൗതുകം ഉണർത്തുന്നതാണ്. ചടങ്ങുകളുടെ ഭാഗമായി റോസിയെ ഒരുക്കുകയും കാലുകളിൽ വളകൾ ഇടുകയും ചെയ്യുന്നു. കൂടാതെ മധുര പലഹാരങ്ങളും നൽകുന്നുണ്ട്. ഈ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ നിരവധി മൃഗസ്നേഹികളാണ് സിദ്ധാർത്ഥ് ശിവയുടെ പ്രവൃത്തിയെ പ്രശംസിച്ചത്. 6.5 ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതുവരെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.