യുവാവിന്‍റെ മൊബൈൽ പൊട്ടിത്തെറിച്ച് ബാഗ് കത്തി; 'വീർത്ത ബാറ്ററി'യുള്ളവർ സൂക്ഷിക്കുക
text_fieldsതിരക്കേറിയ ഒരു റോഡിലൂടെ നടന്നുവരുന്ന യുവാവിന്‍റെ ബാഗിന് പെട്ടന്ന് തീപിടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബാഗിലുണ്ടായിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ൈചനയിൽ നടന്ന സംഭവം പഴയ ഫോണുകൾ ഉപയോഗിക്കുന്നവർക്കുള്ള മുന്നറിയിപ്പ് എന്ന നിലക്കാണ് പലരും പങ്കുവെച്ചിരിക്കുന്നത്.
ഒരു യുവതിക്കൊപ്പം നടന്നുവരുന്ന യുവാവിന്‍റെ തോളിലൂടെ മുമ്പിലേക്കിട്ട ബാഗിൽ നിന്ന് പെട്ടന്ന് തീ ഉയരുന്നതാണ് വിഡിയോയിലുള്ളത്. പരിഭ്രാന്തനായ യുവാവ് ബാഗ് വലിച്ചൂരി എറിഞ്ഞു. ഭാഗ്യം കൊണ്ടാണ് കൂടുതല്‍ അപകടങ്ങളില്ലാതെ രക്ഷപ്പെട്ടത്. ഇവർ നിൽക്കുന്നതിന്‍റെ ഇരുവശത്തും നിരവധി ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. ഇവർക്ക് പിന്നിലും ഇരുചക്രവാഹനം വരുന്നുണ്ട്. ഒരല്‍പ്പം ശ്രദ്ധ തെറ്റിയിരുന്നെങ്കില്‍ അവിടെ കൂട്ട തീപിടുത്തം ഉണ്ടാകുമായിരുന്നു.
This is the shocking moment a phone catches fire inside a man's bag in China. pic.twitter.com/4C5zz8Ov6t
— SCMP News (@SCMPNews) April 20, 2021
സൗത്ത് ചൈന മോർണിങ് പോസ്റ്റാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാവിന്‍റെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. തീയൂടെ ചൂടേറ്റ് മുടിയും പുരികവും കരിയുകയും ചെയ്തു. തേന്റത് 2016ൽ വാങ്ങിയ ഫോൺ ആണെന്നും ഇതുവരെ ബാറ്ററി മാറ്റിയിട്ടില്ലെന്നും യുവാവ് പറഞ്ഞതായി സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ പഴയ ഫോൺ ഉപയോഗിക്കുന്നതിന്‍റെ അപകടങ്ങളെ കുറിച്ചുള്ള ചർച്ചയായി സമൂഹ മാധ്യമങ്ങളിൽ. അഞ്ച് വർഷം പഴക്കമുള്ള ഫോൺ ആണെങ്കിൽ തീർച്ചയായും ബാറ്ററി 'വീർത്തിട്ടുണ്ടാകുമെന്നും' അത് മാറ്റാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നും ചിലർ ചൂണ്ടിക്കാട്ടി. തന്‍റെ ഫോണിന്‍റെ ബാറ്ററി രണ്ട് വർഷം കൊണ്ട് തന്നെ 'വീർത്തതായാണ്' ഒരാൾ കമന്‍റ് ചെയ്തത്. ഇത്തരം പഴയ ബാറ്ററി പവർ ബാങ്കിൽ ചാർജ് ചെയ്ത് ബാഗിലിട്ടതാകാം അപകടകാരണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ദിവസവും പുതിയ ഫോൺ വിപണിയിലിറക്കുന്ന ചൈനക്കാർ എന്തിനാണ് പഴയ ഫോണുകൾ കൊണ്ടുനടക്കുന്നതെന്ന് പരിഹസിച്ചവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.