റിഹാനയെ ഫോട്ടോഷോപ്പിലൂടെ പാക് അനുകൂലിയാക്കി സംഘ്പരിവാർ; പൊളിച്ചടുക്കി നെറ്റിസൺസ്
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരങ്ങളെ പിന്തുണച്ച പോപ് ഗായിക റിഹാനയുടെ ട്വീറ്റ് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. അവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.
വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയതിന്‍റെ അടിസ്ഥാനത്തിൽ പ്രതിരോധിക്കാനായി സെലിബ്രിറ്റികളെയും കായിക താരങ്ങളെയും അണിനിരത്തി കേന്ദ്രം കാമ്പയിനിനും തുടക്കമിട്ടിരുന്നു. റിഹാനയുടെ മതവും പാകിസ്താൻ ബന്ധവും ചികഞ്ഞ് സംഘ് പരിവാർ ഐ.ടി സെല്ലുകളും പണി തുടങ്ങിയിരുന്നു.
ഇതിന് പിന്നാലെയാണ് സ്റ്റേഡിയത്തിൽ പാകിസ്താനി പതാകുമായി നിൽക്കുന്ന റിഹാനയുടെ ചിത്രം സോഷ്യൽ മിഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇന്ത്യ വിരുദ്ധയായതിനാലാണ് റിഹാന കർഷക സമരത്തെ അനുകൂലിച്ചതെന്നായിരുന്നു വ്യാപക പ്രചാരണം.
ഉത്തർ പ്രദേശിൽ നിന്നുള്ള ബി.ജെ.പി നേതാവായ അഭിഷേക് മിശ്രയാണ് രിഹാനയുടെ പഴയ ട്വീറ്റുകൾ സഹിതം ഫോട്ടോഷോപ്പ് ചിത്രം പങ്കുെവച്ചത്.
എന്നാൽ യഥാർഥത്തിൽ 2019 ക്രിക്കറ്റ് ലോകകപ്പിനിടെ വെസ്റ്റിൻഡീസ് ടീമിനെ പിന്തുണച്ച് കൊണ്ട് സ്റ്റേഡിയത്തിലെത്തിയ റിഹാനയുടെ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് മാറ്റംവരുത്തിയത്. വെസ്റ്റിൻഡീസ്-ശ്രീലങ്ക മത്സരത്തിനിടെയായിരുന്നു ചിത്രമെടുത്തത്.
ഇത് കണ്ടെത്തിയ നെറ്റിസൺസ് സംഘ് അനുകൂലികളുടെ നുണപ്രചാരണത്തിന് അന്ത്യം കുറിച്ചു. റിഹാനയുടെ ഈ ചിത്രം 2019 ജൂലൈ ഒന്നിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
2019 ജൂലൈയിൽ ഇംഗ്ലണ്ടിലെ ചെസ്റ്റർ െല സ്ട്രീറ്റിൽ റിഹാന കളികാണാനെത്തിയ മാധ്യമ വാർത്തകളും തെളിവായി ഉയർത്തിക്കാണിക്കപ്പെട്ടു. വൈറൽ ഫോട്ടോയിൽ കാണുന്ന അതേ വസ്ത്രത്തിൽ റിഹാന സ്റ്റേഡിയത്തിൽ നിൽക്കുന്ന ചിത്രം െവസ്റ്റിൻഡീസ് ക്രിക്കറ്റിന്‍റെ ട്വിറ്റർ അക്കൗണ്ടിലും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.