വിമാനം ഒരുമണിക്കൂർ വൈകി; കാരണം കാബിൻ ക്രൂവിന് ഭക്ഷണം വാങ്ങിക്കൊടുത്തതിനാലെന്ന് സമ്മതിച്ച് പൈലറ്റ്
text_fieldsഒരു മണിക്കൂറോളം വിമാനം വൈകിയതിന് പൈലറ്റ് പറഞ്ഞ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് കാത്തിരുന്ന് മുഷിഞ്ഞ യാത്രക്കാർ. വിമാനം ഒരു മണിക്കൂറോളം വൈകിയതിന് താനാണ് കാരണക്കാരനെന്ന് പൈലറ്റ് യാത്രക്കാരോട് പറയുന്നതിന്റെ വിഡിയോ വൈറലാണ്. വിമാനത്തിൽ വിതരണം ചെയ്ത സാൻഡ്‍വിച്ച് കഴിക്കാൻ കഴിയാതിരുന്ന കാബിൻ ക്രൂവിന് പൈലറ്റ് ഭക്ഷണം വാങ്ങിക്കൊടുത്തത്. ഡെയ്‍ലി മെയിലാണ് വിഡിയോ അവരുടെ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്.
ക്രൂവിന് പിസ വാങ്ങാനായിവിമാനം മനപ്പൂർവം വൈകിപ്പിച്ചതാണെന്ന് പൈലറ്റ് പറഞ്ഞപ്പോൾ യാത്രക്കാർ ഞെട്ടിപ്പോയി.
''എന്റെ സഹപ്രവർത്തകർ ഒരു ഗുണവുമില്ലാത്ത സാൻഡ്‍വിച്ചുകൾ കഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ വീണ്ടും സുരക്ഷാ പരിശോധനയും പാസ്‌പോർട്ട് പരിശോധനയും നടത്താൻ എനിക്ക് ടെർമിനൽ വിടേണ്ടി വന്നു. യാത്രക്കാർ കാത്തിരിക്കുമ്പോൾ, വിമാനത്തിലെ ജീവനക്കാർക്ക് എന്തെങ്കിലും വാങ്ങാനായി വരി നിൽക്കുന്നത് ശരിയല്ലെന്നറിയാം. നിങ്ങളുടെ അപാരമായ ക്ഷമക്ക് നന്ദി.''-എന്നും പൈലറ്റ് പറയുന്നുണ്ട്.
പൈലറ്റിന്റെ സത്യസന്ധതയെ കുറിച്ചാണ് പലരും കമന്റ് ചെയ്തത്. ''ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് അദ്ദേഹം വിമാനം വൈകിപ്പിച്ചത്. നന്നായി ഭക്ഷണം കഴിക്കൂ...സുരക്ഷിതമായി വിമാനം പറത്തൂ...എന്നാണ് ഒരാൾ പ്രതികരിച്ചത്.
ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ യാത്രക്കാർ എന്തുചെയ്യണം...സ്വയം പറക്കണോ എന്ന് മറ്റൊരാൾ തമാശയോടെ കുറിച്ചു. അവരും മനുഷ്യരാണ്. നന്നായി ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളവർ.-എന്ന് മറ്റൊരാൾ കമന്റിട്ടു.
യാത്രക്കാരുടെ സമയത്തിന് ഒരു വിലയുമില്ലേ എന്ന് മറ്റൊരാൾ ചോദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.