പഞ്ചാബിയിൽ അറിയിപ്പ്; വിമാനത്തിൽ യാത്രക്കാരെ രസിപ്പിച്ച പൈലറ്റിന്‍റെ വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: ബാഗ്ലൂരിൽ നിന്ന് ചണ്ഡീഗഢിലേക്ക് പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരെ രസിപ്പിച്ച് ഒരു പൈലറ്റ്. ഹിന്ദിയിലും ഇംഗ്ലീഷിലും വിമാനത്തിൽ അറിയിപ്പ് നൽകുന്നത് പതിവാണെങ്കിലും പഞ്ചാബിയിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകി യാത്രക്കാരെ രസിപ്പിക്കുന്ന പൈലറ്റിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വിമാനത്തിന്‍റെ ഇടത് ഭാഗത്തും വലതു ഭാഗത്തുമുള്ളവർവർക്ക് അവരുടെ ഫോട്ടോഗ്രാഫിയിലെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കുമെന്ന് പറഞ്ഞാണ് പൈലറ്റ് തുടങ്ങുന്നത്. ഇവയൊക്കെ വിൻഡോ സീറ്റിലിരിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ഇനി മധ്യ ഭാഗത്ത് ഇരിക്കുന്നവർക്ക് ഇടത്തും വലത്തുമുള്ളവരെ നോക്കിയിരിക്കാമെന്നല്ലാതെ മറ്റൊന്നുമില്ല. വിമാനത്തിൽ യാത്ര ചെയ്യുന്നവർ വിൻഡോ സീറ്റ് എടുക്കണമെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാവുന്ന പാഠം- പൈലറ്റ് പറഞ്ഞു.
രസകരമായ ഈ അനൗൺസ്മെന്‍റിന് പിന്നാലെ പതിവ് രീതിയിൽ യാത്രക്കാരോട് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് മാസ്ക് ധരിക്കാൻ നിർദേശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനം ലാൻഡ് ചെയ്തതിന് ശേഷം ലഗേജ് എടുക്കാൻ വേണ്ടിയുള്ള യാത്രക്കാരുടെ തിരക്കിനെ കുറിച്ചും പൈലറ്റ് സംസാരിച്ചു. 'നിങ്ങളുടെ ലഗേജുകൾ സുരക്ഷിതമായിരിക്കും. വിമാനത്തിന്‍റെ വാതിലുകൾ തുറക്കുന്നത് വരെ ആരും സീറ്റിൽ നിന്ന് എഴുനേൽക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ലഗേജുകൾ പൂർണമായും ഇവിടെ സുരക്ഷിതമാണ്'- പൈലറ്റ് പറഞ്ഞു.
വിഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ചണ്ഡീഗഢിലേക്ക് നിരവധിതവണ വിമാന യാത്ര ചെയ്തിട്ടും ഇതുപോലൊരു പൈലറ്റിനെ കിട്ടിയില്ലല്ലോയെന്ന് ഒരാൾ കമന്‍റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.