കാനഡയിലെ ഗർഭിണിയായ മരുമകളോട് ഐഫോൺ ആവശ്യപ്പെട്ട് ഇന്ത്യൻ ദമ്പതികൾ; സഹികെട്ട് സമൂഹ മാധ്യമത്തിൽ കുറിപ്പുമായി യുവതി
text_fieldsന്യൂഡൽഹി: വിദേശത്ത് ജോലി ചെയ്യുന്നവരെ കുറിച്ച് വളരെയേറെ തെറ്റിദ്ധാരണകളാണ് ഇന്ത്യയിലെ പലരും വെച്ചുപുലർത്തുന്നത്. വളരെ സുഖലോലുപതയിൽ കഴിയുന്നവരാണ് കനത്ത ശമ്പളം വാങ്ങുന്ന അവരെന്നാണ് പലരുടെയും ധാരണ. എന്നാൽ പലരും ഓരോ ദിവസത്തെ ചെലവുകൾ പോലും തള്ളിനീക്കാൻ ബുദ്ധിമുട്ടുകയാണ്. അടുത്തിടെയാണ് കാനഡക്കാരിയായ ഇന്ത്യൻ മരുമകൾ സമാന അനുഭവം പങ്കുവെച്ചത്. റെഡ്ഡിറ്റ് വെബ്സൈറ്റിലാണ് അവർ അനുഭവം പങ്കിട്ടത്. ഇന്ത്യയിൽ കഴിയുന്ന ഭർത്താവിന്റെ മാതാപിതാക്കൾ തന്നോട് ഐഫോണുകൾ വേണമെന്ന് വാശിപിടിക്കുന്ന കാര്യമാണ് അവർ പറയുന്നത്.
കനേഡിയൻ യുവതി ഇന്ത്യക്കാരനെയാണ് വിവാഹം ചെയ്തത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവർക്ക് കുഞ്ഞ് ജനിക്കും. ഇപ്പോൾ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയാലുള്ള ബുദ്ധിമുട്ടിനെ കുറിച്ചും യുവതി പറയുന്നുണ്ട്. അതിന്റെ ആശങ്കകൾക്കിടയിലാണ് ഭർത്താവിന്റെ മാതാപിതാക്കൾ പുതിയ ഐഫോണുകൾ വേണമെന്ന് നിർബന്ധിക്കുന്നത്.
''ദയവായി എന്നെ ഒന്നു മനസിലാക്കൂ. ഞാനൊരു കനേഡിയൻ സ്വദേശിയാണ്. എന്റെ ഭർത്താവ് ഇന്ത്യക്കാരനും. ആഴ്ചകൾക്കകം ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥിയെത്തും. കാനഡയിൽ ആയതിനാൽ ഞങ്ങൾ വളരെ സമ്പന്നരായാണ് കഴിയുന്നതെന്നാണ് ഭർത്താവിന്റെ കുടുംബത്തിന്റെ ചിന്ത. എന്നാൽ യാഥാർഥ്യം അങ്ങനെയല്ല. കുഞ്ഞിനായി പോലും ഒന്നും കരുതിവെക്കാൻ ഇപ്പോൾ ഞങ്ങളുടെ കൈയിലില്ല. രണ്ട് ഐഫോണുകൾ സമ്മാനമായി അയക്കണമെന്നാണ് ഇന്ന് ഭർത്താവിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഈയവസരത്തിൽ ഇത് ഞങ്ങളെ തളർത്തുകയാണ്. സാഹചര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണ് താനെന്നും രക്ഷിതാക്കളോടുള്ള കടമയാണിതെന്ന് അറിയാമെന്നും പറഞ്ഞാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന് ഒരുപാട് പേർ പ്രതികരിച്ചിട്ടുണ്ട്. സമ്മാനം ആവശ്യപ്പെടുന്നവരോട് നിങ്ങൾക്കുള്ള ഏറ്റവും വലിയ സമ്മാനം(പേരക്കുട്ടി) ഉടൻ എത്തുമെന്ന് പറയാനാണ് ഒരാൾ എഴുതിയത്. ചിലർ സെക്കന്റ് ഹാന്റ് ഐഫോൺ വാങ്ങിനൽകിയാൽ മതിയെന്നും ഉപദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.