ഹോണടിച്ച് പ്രകോപിപ്പിച്ചു; ട്രക്ക് ഡ്രൈവറെ പാഠം പഠിപ്പിച്ച് ആന - വിഡിയോ
text_fieldsവന്യമൃഗങ്ങളെ അനാവശ്യമായി പ്രകോപിപ്പിക്കരുതെന്ന പാഠം ചൊല്ലിത്തരുകയാണ് അസമിൽനിന്നുള്ള വിഡിയോ. അനാവശ്യമായി ഹോണടിച്ച് ശല്യപ്പെടുത്തിയ ട്രക്ക് ഡ്രൈവറെ 'കൈകാര്യം' ചെയ്യുന്ന ആനയാണ് വിഡിയോയിലെ ഹീറോ.
വൈറലായ ഇൗ വിഡിയോ െഎ.എഫ്.എസ് ഉദ്യോഗസ്ഥൻ സൻസത്ത് നന്ദയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. 'എന്തുകൊണ്ടാണ് സൗമ്യമായ വലിയ ജീവി തന്നെക്കാൾ വലിപ്പമുള്ള വസ്തുവിെന ആക്രമിക്കുന്നത്? അസമിലെ കാർബി ആംഗ്ലോംഗ് ജില്ലയിലെ ദേശീയപാത 39ൽ കാട്ടാന ഈ ട്രക്ക് ഡ്രൈവറെ ഒരു പാഠം പഠിപ്പിക്കുകയാണ്. അവരെ ശല്യപ്പെടുത്തരുതെന്ന പാഠം. എല്ലായ്പ്പോഴും സുരക്ഷിതമായ അകലം പാലിക്കുക, ദയവായി ഹോൺ അടിക്കരുത്' ^വിഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചു.
വിഡിയോയിൽ ട്രക്ക് റോഡിൽ നിൽക്കുന്നതും ആന വാഹനത്തിന് നേരെ വരുന്നതും കാണാം. ട്രക്കിലെ ഡ്രൈവർ നിരന്തരം ഹോണടിക്കുകയാണ്. ഇതോടെ ആനക്ക് കലിപൂണ്ടു. ആന ഡ്രൈവറുടെ സീറ്റിനടുത്ത് വന്ന് തുമ്പിക്കൈകൊണ്ട് ആക്രമിച്ചു. ട്രക്കിൽ ശക്തമായി ഇടിക്കാനും തുടങ്ങി.
ഇതോടെ സമീപത്തുള്ളവർ ഡ്രൈവറോട് വണ്ടിയെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ട്രക്ക് മുന്നോട്ടുപോയതോടെ ആനയും പിൻവാങ്ങി. നിരവധി പേരാണ് ഇൗ വിഡിയോ കണ്ടത്. ഒരുപാട് പേർ ട്രക്ക് ഡ്രൈവറെ വിമർശിച്ച് പ്രതികരണവുമായി രംഗത്തുവരികയും ചെയ്തു.
Why did this gentle giant attack something more gigantic??
— Susanta Nanda IFS (@susantananda3) May 17, 2021
Wild elephant taught one lesson to this truck driver at national highway(NH)39 in Karbi Anglong district of Assam-Not to irritate them. Always keep safe distance & please don't honk. pic.twitter.com/4cjFsPOSp1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.