നാലാംനിലയിൽ നിന്ന് താഴേക്ക് പതിച്ച് പെൺകുട്ടി, ജനൽകമ്പിയിൽ കുരുങ്ങി; രക്ഷക്കെത്തി ഫയർഫോഴ്സ് -VIDEO
text_fieldsനാലാംനിലയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് പതിച്ച പെൺകുട്ടി ജനൽകമ്പിയിൽ കുരുങ്ങി. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷകരായെത്തി. പുനെയിലാണ് സംഭവം. പെൺകുട്ടിയെ രക്ഷിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പത്താംക്ലാസുകാരിയായ പെൺകുട്ടി ടെറസിൽ നിന്ന് കയറുന്നതിനിടെയാണ് പുറത്തേക്ക് നിലതെറ്റി വീണത്. ഇതിനിടെ ജനൽ ഗ്രില്ലിൽ പിടിക്കുകയായിരുന്നു. അലറിവിളിച്ചതോടെ അയൽക്കാർ എത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. വിവരമറിയിച്ചതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
പെൺകുട്ടി താഴേക്ക് പതിക്കാതിരിക്കാൻ ഫയർഫോഴ്സ് വല വിരിച്ചിരുന്നു. പിടിച്ചുനിൽക്കാനായി കയറും നൽകി. പിന്നീട് കൂറ്റൻ ഗോവണി എത്തിച്ച് പെൺകുട്ടിയെ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.