'ബോയ്സ് ഹോസ്റ്റലിൽ ഞങ്ങളും ഇങ്ങനെയായിരുന്നു'; സ്വന്തം ജഴ്സി മണത്തറിഞ്ഞ് അശ്വിൻ, വൈറലായി വിഡിയോ
text_fieldsട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ-സിംബാബ്‌വെ മത്സരത്തിൽ താരമായത് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ച സൂര്യകുമാർ യാദവായിരുന്നു. അതേസമയം, മത്സരത്തിന് മുമ്പ് നടന്ന ഒരു സംഭവത്തിലൂടെ
ട്വിറ്ററിൽ വൈറലായിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. സ്വന്തം ജഴ്സി തിരിച്ചറിയാൻ അശ്വിൻ ഉപയോഗിച്ച മാർഗമാണ് ചിരിയുണർത്തുന്ന കമന്‍റുകൾ സമ്മാനിച്ചത്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സിംബാബ്‌വെ ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിനും ഗ്രൗണ്ടിൽ സംസാരിക്കവേയായിരുന്നു അശ്വിന്‍റെ വൈറൽ നീക്കം. കൈയിൽ രണ്ട് ജഴ്സിയുമായി നടന്ന് വരുന്ന അശ്വിൻ, താൻ വിഡിയോയിലുണ്ടെന്ന കാര്യം അറിയുന്നുണ്ടായിരുന്നില്ല. രോഹിത് സംസാരിക്കുന്നതിന്‍റെ പിന്നിൽ അൽപം ദൂരത്തായിട്ടായിരുന്നു അശ്വിൻ ഉണ്ടായിരുന്നത്. രണ്ട് കൈയിലെയും ജഴ്സി അശ്വിൻ ഒന്നൊന്നായി മണത്തു നോക്കി തന്‍റെ ജഴ്സി ഏതെന്ന് കണ്ടുപിടിക്കുന്നതാണ് ദൃശ്യങ്ങളിൽ. തന്‍റെ ജഴ്സി തിരിച്ചറിഞ്ഞ താരം മറ്റേത് ഗ്രൗണ്ടിൽ ഇട്ട് പോകുന്നതും കാണാം. ട്വിറ്ററാറ്റികൾ അശ്വിന്‍റെ ഈ നീക്കം വൈറലാക്കുകയായിരുന്നു.
സ്വന്തം വസ്ത്രം കണ്ടെത്താനുള്ള ഏറ്റവും മികച്ച മാർഗം എന്നാണ് വിഡിയോ പങ്കുവെച്ച് ഒരാൾ എഴുതിയത്. ബോയ്സ് ഹോസ്റ്റലിൽ ഡ്രസ് തിരിച്ചറിയുന്നതും ഇതേ രീതിയിലാണെന്ന് മറ്റൊരാൾ. മുഴുവൻ ആൺകുട്ടികളുടെയും പ്രതിനിധിയാണ് അശ്വിനെന്ന് വേറൊരു കമന്‍റ്.
'അശ്വിൻ, എന്താണ് നിങ്ങൾ മണത്തുനോക്കുന്നത്' എന്ന് ചിരിയോടെ ചോദിച്ച് ഹർഭജൻ സിങ്ങും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.