മോദി ഹിമാലയൻ ബാബയെന്ന് ആർ.ജി.വി; ഓക്സിജൻ ക്ഷാമത്തെ കുറിച്ച് ധാരണയില്ല, ഷേവെങ്കിലും ചെയ്യണമെന്ന് ഉപദേശം
text_fieldsകോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ രാജ്യം മുഴുവൻ പോരാടുന്ന സാഹചര്യത്തിൽ രാജ്യത്തെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാത്തതിന് നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ. മോദിയെ ഹിമാലയൻ ബാബ എന്ന് വിശേഷിപ്പിച്ച അദ്ദേഹം മോദിക്ക് രാജ്യത്തെ ബെഡിെൻറയും ഓക്സിജെൻറയും ക്ഷാമത്തെക്കുറിച്ച് ഒരറിവുമില്ലാത്തതിൽ യാതൊരു അത്ഭുതവുമില്ലെന്നും പറഞ്ഞു. 'ഇതുപോലെ കാണപ്പെടുന്ന ഒരു പ്രധാനമന്ത്രിയുള്ളതിൽ സത്യസന്ധമായി എനിക്ക് നാണക്കേട് തോന്നുന്നു. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ' എന്നും രാം ഗോപാൽ വർമ മോദിയുടെ താടി നീട്ടിയ ലുക്ക് പരാമർശിച്ചുകൊണ്ട് പറഞ്ഞു.
ഇദ്ദേഹത്തെ കാണാൻ ശരിക്കും മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെ തോന്നുന്നു. അതുകൊണ്ട് തന്നെ യഥാർത്ഥ ലോകത്തിലെ ബെഡിെൻറയും ഓക്സിജെൻറയും ക്ഷാമത്തെക്കുറിച്ച് ഒരറിവും അയാൾക്കില്ലാത്തതിൽ ഒരു അത്ഭുതവുമില്ല. ഇതുപോലെ കാണപ്പെടുന്ന ഒരു പ്രധാനമന്ത്രിയുള്ളതിൽ സത്യസന്ധമായി എനിക്ക് നാണക്കേട് തോന്നുന്നു. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ സാർ. -രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.
He literally looks like a Himalayan baba moving around in mountains and because of that it's no wonder he has no clue about what's happening in the real world with oxygen and beds ..Am honestly embarrassed to have a p m who looks like this ..So sir atleast have a shave 🙏 pic.twitter.com/IkY3lGhUIU
— Ram Gopal Varma (@RGVzoomin) May 6, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.