![Robbers barge into home, take woman, kids hostage Video Robbers barge into home, take woman, kids hostage Video](https://www.madhyamam.com/h-upload/2021/07/08/1084751-robbers-barge-into-home-take-woman-kids-hostage-video.webp)
ഡൽഹിയിൽ കുടുംബത്തെ തോക്കിൻ മുനയിൽ നിർത്തി കവർച്ച; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കുടുംബത്തെ തോക്കിൻ മുനയിൽനിന്ന് കവർച്ച നടത്തുന്നതിെൻറ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇലക്ട്രീഷൻമാരെന്ന് നടിച്ചെത്തിയ സംഘം വീടിനുള്ളിൽ പ്രവേശിച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ഡൽഹിയിലെ ഉത്തം നഗർ പ്രദേശത്താണ് സംഭവം. വീടിന് അകത്തുകടന്ന സംഘം യുവാവിനും യുവതിക്കും കുഞ്ഞിനും നേരെ കത്തിയും തോക്കും ചൂണ്ടുകയായിരുന്നു. യുവാവിെൻറ കാലും കൈയും കൂട്ടിക്കെട്ടുന്നതും കാണാം. അതേസമയം തന്നെ കുഞ്ഞ് കരഞ്ഞുകൊണ്ട് യുവതിയുടെ സമീപത്തേക്ക് ഒാടുന്നതും കാണാം.
തുടർന്ന് കൊള്ള നടത്തുകയും രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.