ജീവിതം ബോളിവുഡ് സിനിമയല്ല; അപകടദൃശ്യം പങ്കുവെച്ച് മുന്നറിയിപ്പ് നൽകി റെയിൽവേ മന്ത്രാലയം
text_fieldsഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ ചാടിക്കയറി സാഹസം കാണിക്കുന്നതുപോലെ, ജീവിതം ബോളിവുഡ് സിനിമയല്ലെന്ന് ഓർമിപ്പിക്കുകയാണ് വീണ്ടും ഇന്ത്യൻ റെയിൽവേ. ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയിൽ പ്പെടുന്ന സ്ത്രീയുടെ അപകട ദൃശ്യം പങ്കുവെച്ചാണ് ഓർമപ്പെടുത്തൽ.
ഒാടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുന്ന സ്ത്രീയെ സാഹസികമായ റെയിൽവേ സുരക്ഷ സേന ഉദ്യോഗസ്ഥൻ രക്ഷിക്കുന്നതാണ് വിഡിയോ. വെള്ളിയാഴ്ച തെലങ്കാനയിലെ സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്നീട് വൈറലാകുകയായിരുന്നു. ഇതോടെ റെയിൽവേ മന്ത്രാലയവും വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച് രംഗത്തെത്തി. 'ബോളിവുഡ് സിനിമ പോലെയല്ല ജീവിതം. അത് കൂടുതൽ വിലപ്പെട്ടതാണ്. ജാഗ്രതയുള്ള ആർ.പി.എഫ് ജീവനക്കാരന്‍റെ സമയോചിത ഇടെപടൽ മൂലം ഇന്ന് അവൾ രക്ഷപ്പെട്ടു. ഓടുന്ന ട്രെയിനിൽ ചാടിക്കയറരുത്. ജാത്രപാലിക്കുക. സുരക്ഷിതരായിരികുക' -എന്നായിരുന്നു റെയിൽവേയുടെ ട്വീറ്റ്.
32 സെക്കന്‍റ് മാത്രമാണ് വിഡിയോയുടെ ദൈർഘ്യം. അപകടത്തിന് ശേഷം മറ്റുള്ളവരുടെ സഹായത്തോടെ സ്ത്രീ നടന്നുപോകുന്നതും വിഡിയോയിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.