Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഇന്ത്യയിലൊരു റഷ്യ...

ഇന്ത്യയിലൊരു റഷ്യ -യുക്രെയ്ൻ വിവാഹം; നോവിക്കോവിനും എലോണക്കും പ്രണയസാക്ഷാത്കാരം

text_fields
bookmark_border
Russian national Sergei Novikov got married to his Ukrainian girlfriend Elona Bramoka
cancel

ന്യൂഡൽഹി: യുക്രെയ്ൻ -റഷ്യ യുദ്ധം രണ്ട് ജനതകൾക്കിടയിൽ വലിയ വിടവ് സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ഹിമാചൽ പ്രദേശിൽ നടന്ന ഒരു റഷ്യ-യുക്രെയ്ൻ വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. റഷ്യൻ പൗരനായ സെർജി നോവിക്കോവ് തന്റെ യുക്രെയ്നിയൻ കാമുകി എലോണ ബ്രമോകയെ ധർമ്മശാലയിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു.

പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. അതിർത്തികൾ ഭേദിച്ചുള്ള ഈ പ്രണയസാക്ഷാത്കാരത്തിന് സാക്ഷ്യം വഹിക്കാൻ നാട്ടുകാരും എത്തിയിരുന്നു. 2021മുതൽ ഹിമാചൽ പ്രദേശിലെ ദരംകോട്ട് ഗ്രാമത്തിൽ താമസിച്ചുവരികയാണ് ഇരുവരും.

ആഗസ്റ്റ് രണ്ടിന് നടന്ന വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് ദമ്പതികൾക്ക് അഭിനന്ദനവുമായി എത്തുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സ്നേഹം വിജയിക്കുമെന്ന് വിഡിയോക്ക് പ്രതികരണമായി ഒരാൾ കമന്‍റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUkrainDharamsala
News Summary - Russian man ties the knot with Ukrainian girlfriend in Dharamsala
Next Story