'വിശക്കുന്നെങ്കിൽ നിങ്ങള്‍ക്ക് ഒരു പൊതിയെടുക്കാം' -സഫ്രീനയുടെ ഈ ചായ്പിൽ വിശക്കുന്നവന് സൗജന്യ ഭക്ഷണമുണ്ട്
text_fieldsചെന്നൈ: സഫ്രീന എന്നാൽ യാത്രക്കാരി എന്നാണ് അർഥം. കാരുണ്യം നിറഞ്ഞ പ്രവൃത്തിയിലൂടെ മനുഷ്യ മനസ്സിലേക്ക് യാത്ര നടത്തുകയാണ് കോയമ്പത്തൂരിൽ തെരുവോര ബിരിയാണി കട നടത്തുന്ന സഫ്രീന എന്ന യുവതി. വിശന്നുവരുന്നവന് എന്നും ഇവിടെ സൗജന്യ ഭക്ഷണമുണ്ട്. കടയുടെ മുന്നിൽ വെച്ചിരിക്കുന്ന കാർഡ് ബോർഡ് പെട്ടിയിൽ എപ്പോഴുമുണ്ടാകും രണ്ട് ഭക്ഷണപൊതി. ഒപ്പം, 'വിശക്കുന്നെങ്കിൽ ഇതിൽ നിന്നൊരു പൊതി എടുക്കാം' എന്നെഴുതിയ ബോർഡും.
കോയമ്പത്തൂര്‍ പുലിയക്കുളം ഭാഗത്താണ് സഫ്രീനയുടെ തെരുവോര ബിരിയാണി കട. ഇതിനെ കടയെന്ന് വിളിക്കുന്നത് ഒരു ആഡംബരമായി പോകുമെന്ന് സഫ്രീന തന്നെ പറയുന്നു. വെയിലിൽ നിന്ന് തണലേകാൻ ഏതോ കമ്പനിയുടെ പരസ്യമുള്ള വലിയ മൂന്ന് കുടകൾ, ഇരിക്കാൻ രണ്ടോ മൂന്നോ കസേരകൾ, ഒരു മേശ, വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവരുന്ന ബിരിയാണി വെക്കാൻ ഒരു ടീപോയ്... ഇത്രയേ ഉള്ളൂ സഫ്രീനയുെട 'ചായ്പിലെ' സംവിധാനങ്ങൾ.
20 രൂപക്കാണ് ഒരു ബിരിയാണി പൊതി ഇവിടെ വിൽക്കുന്നത്. സഫ്രീനയുടെ കടയെ കുറിച്ച് കഴിഞ്ഞ മാസം ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇപ്പോൾ തമിഴ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ആർ.െജ. ബാലാജി ട്വിറ്ററിൽ സഫ്രീനയുടെ േഫാട്ടോകൾ പങ്കുവെച്ചതോടെ കോയമ്പത്തൂരിലെ ഈ കാരുണ്യ തുരുത്ത് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. 'മനുഷ്യത്വം അതിന്‍റെ മികച്ച രൂപത്തിൽ' എന്ന കാപ്ഷനോടെയാണ് ബാലാജി സഫ്രീനയെ പരിചയപ്പെടുത്തിയത്. മികച്ച പ്രതികരണങ്ങളാണ് ട്വീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് പലരും കമന്‍റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.