ആക്രി കച്ചവടക്കാരൻ മകന് സമ്മാനിച്ചത് 1.85 ലക്ഷം രൂപക്ക് ഐഫോണുകൾ; പരീക്ഷ വിജയത്തിന്‍റെ ആഹ്ലാദം
text_fieldsന്യൂഡൽഹി: ആപ്പിൾ തങ്ങളുടെ പുതിയ ഫോൺ മോഡലായ ഐഫോൺ 16 സീരിസുകൾ പുറത്തിറക്കിയിട്ട് ഏതാനും ആഴ്ചകളേ ആയുള്ളൂ. പുതിയ ഐഫോണിനെക്കുറിച്ചുള്ള റിവ്യൂകളും വിശകലനവുമെല്ലാം ടെക്ക് സൈറ്റുകളിൽ നിറയവെ, രണ്ടു ലക്ഷത്തോളം രൂപക്ക് ഐഫോണുകൾ വാങ്ങിയ ആക്രി കച്ചവടക്കാരന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
Father's Priceless Gift: Junk Dealer Gifts Multiple Iphones Worth ₹ 1.80 Lacs to Son For Top Board Results pic.twitter.com/brrSI04qxf
— Ghar Ke Kalesh (@gharkekalesh) September 27, 2024
പരീക്ഷയിൽ ഉന്നത വിജയം നേടിയ മകന് ഒരു ഐഫോണും തനിക്ക് സ്വന്തമായി മറ്റൊരു ഐഫോണുമാണ് ഇദ്ദേഹം വാങ്ങിയത്. ഇത് ഉയർത്തിക്കാണിച്ചുള്ള ഇദ്ദേഹത്തിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. 85,000 രൂപക്ക് തനിക്ക് ഒരു ഐഫോൺ മോഡലും, 1.5 ലക്ഷം രൂപക്ക് മകന് ഏറ്റവും പുതിയ ഐഫോൺ 16ഉം ആണ് ഇദ്ദേഹം വാങ്ങിയത്.
തന്‍റെ സ്ക്രാപ്പ് ബിസിനസിനെക്കുറിച്ചും മകന്‍റെ നേട്ടത്തെക്കുറിച്ചും ആൾകൂട്ടത്തോട് അഭിമാനത്തോടെ സംസാരിക്കുന്നതാണ് വൈറലാകുന്ന ദൃശ്യങ്ങളിലുള്ളത്. ദൃശ്യത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി നിരവധി പേർ രംഗത്തെത്തി. മക്കളുടെ നേട്ടങ്ങളിലെ സന്തോഷം പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകുന്നവാരണ് മാതാപിതാക്കളെന്ന് പലരും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.