Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2022 1:34 PM IST Updated On
date_range 25 Sept 2022 3:00 PM IST'തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടു മതി ചോറ്....'-സംഭവം യു.പിയിലെ കല്യാണ വീട്ടിൽ
text_fieldsbookmark_border
കല്യാണത്തിനിടെ ചോറ് വിളമ്പുമ്പോൾ തർക്കിച്ചയാളോട് നീ കല്യാണക്കുറി കാണിച്ചിട്ടു പോയാമതി എന്ന് കല്യാണ രാമനിൽ മിസ്റ്റർ പൂഞ്ഞിക്കര പറയുന്നുണ്ട്. യു.പിയിലെ ഒരു കല്യാണത്തിന് ഭക്ഷണം ലഭിക്കാൻ കല്യാണക്കുറിയല്ല, ആധാർ കാർഡാണ് ആവശ്യപ്പെട്ടത്.
ഭക്ഷണം വിളമ്പുന്ന ഹാളിലേക്ക് ആധാർ കാർഡ് നോക്കി ആളുകളെ കയറ്റുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അംറോഹ ജില്ലയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ
ഹാളിനു പുറത്ത് ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും വാതിൽ തുറന്നയാൾക്ക് പുറത്തു നിൽക്കുന്നയാൾ ആധാർ കാർഡ് കാണിക്കുന്നതും വിഡിയോയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story