ജപ്പാനിൽ 10,000 വീടുകളിൽ വൈദ്യുതി തടസ്സം; കാരണം ഒരു പാമ്പ്
text_fieldsഫുകുഷിമ: നല്ല ചൂടുള്ള ജൂൺ 29ലെ ഉച്ചക്ക്... ആരുമറിയാതെ ജപ്പാനിലെ വൈദ്യുതി സബ്സ്റ്റേഷനിൽ നുഴഞ്ഞ് കയറിയതാണ് ഒരു പാമ്പ്. പിന്നെ സംഭവിച്ചത് അരമണിക്കൂർ നീണ്ടുനിന്ന പവർ കട്ടാണ്. അതും 10,000 വീടുകളിൽ.
കൊരിയാമ പട്ടണത്തിലാണ് സംഭവം നടക്കുന്നത്. സബ്സ്റ്റേഷനിൽ കയറിയ പാമ്പ് വൈദ്യുതി കമ്പിയിൽ തട്ടി ചാരമായി പോയി. പാമ്പ് കത്തിയപ്പോൾ ഉണ്ടായ പുക കാരണം അലാറം പ്രവർത്തിച്ചതോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നത്. അഗ്നിശമനസേനയുടെ ആറ് ട്രക്കും ഉടൻ തന്നെ എത്തി. ഷോർട്ട് സർക്യൂട്ട് ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് വൈദ്യുതി തനിയെ വിച്ഛേദിക്കപ്പെട്ടു.
ബിസിനസ് സ്ഥാപനങ്ങളടക്കം 10,000 കെട്ടിടങ്ങളിലേക്കുമുള്ള വൈദ്യുതി പുനസ്ഥാപിക്കാൻ അരമണിക്കൂർ എടുത്തുതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കാരണമറിഞ്ഞതോടെ ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചുതുടങ്ങി. അല്പം കൂടി സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന തരത്തിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ചിലർ പ്രതികരിച്ചപ്പോൾ പാമ്പ് ചത്തതിൽ ഖേദപ്രകടനങ്ങൾ നടത്തി സംഭവത്തെ രസകരമായെടുത്തവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.