Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
social media trolls reactions on demonetization 2nd anniversary
cancel
Homechevron_rightSocial Mediachevron_rightViralchevron_rightനവംബർ എട്ടിന്​ കിട്ടിയ...

നവംബർ എട്ടിന്​ കിട്ടിയ എട്ടിന്‍റെ പണി; 'സുരയുടെ' 50 രൂപയുടെ പെട്രോളും താടിജിയുടെ 'ചിപ്​സ്'​ വച്ച നോട്ടും -നോട്ടുനിരോധനത്തെ എടുത്തിട്ടലക്കി ട്രോളന്മാർ

text_fields
bookmark_border

ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയുടെ നട്ടല്ലൊടിച്ച നോട്ട്​ നിരോധനത്തെ എടുത്തിട്ടലക്കി ട്രോളന്മാർ. 2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്ക് കിട്ടിയ എട്ടിന്‍റെ പണി എന്നാണ്​ നോട്ട്​ നിരോധനത്തിന്​ സമൂഹമാധ്യമങ്ങളിലെ വിശേഷണം. നോട്ട്​ നിരോധന ട്രോളുകളിലെ പ്രധാന കഥാപാത്രങ്ങളാണ്​ താടിജി, ബ്ലോഗൻലാൽ, സുര തുടങ്ങിയവർ. സാമ്പത്തിക വിപ്ലവം എന്നുപറഞ്ഞ്​ മോദി സർക്കാർ നടപ്പാക്കിയ നോട്ട്​ നിരോധനം ഇന്ത്യയിലെ കോടിക്കണക്കിന്​ മനുഷ്യരുടെ ജീവിതങ്ങളെ കീഴ്​മേൽ മറിക്കുകയായിരുന്നു.


നോട്ട്​ നിരോധന കാലത്ത്​ ബി.ജെ.പി നേതാക്കളും അണികളും നടത്തിയ അവകാശവാദങ്ങളാണ്​ ഇപ്പോൾ ട്രോളുകൾക്ക്​ കൂടുതലും ആശയം നൽകുന്നത്​. അന്ന്​ നോട്ട്​ നിരോധനത്തെ അനുകൂലിച്ച നടൻ മോഹൻലാലിനെ പോലുള്ളവരുടെ കുറിപ്പുകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്​. 'സാമ്പത്തിക വിപ്ലവം' എന്ന പ്രയോഗവും ട്രോളന്മാരുടെ ഇഷ്​ട വിഷയമാണ്​.


സംഘപരിവാർ അനുകൂല മാധ്യമങ്ങളും സാമ്പത്തിക ശാസ്ത്രവിദഗ്ധരും നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉടച്ചുവാർക്കുമെന്നും സാമ്പത്തിക വിപ്ലവമാണെന്നുമാണ്​​ പറഞ്ഞിരുന്നത്​. കള്ളപ്പണം പിടിക്കുമെന്നും കള്ളനോട്ടും തീവ്രവാദവും അവസാനിക്കുമെന്നും അന്ന്​ 'തള്ളിമറിച്ചവരും' കുറവല്ല. നോട്ട്​ നിരോധനത്തിന്​ ചിലവായ തുകയുടെ പകുതിപോലും കള്ളപ്പണമായി ലഭിച്ചില്ലെന്ന്​ പിന്നീട്​ റിസർവ്വ്​ ബാങ്ക്​ പുറത്തുവിട്ട കണക്കുകൾ തെളിയിച്ചു.


കള്ളനോട്ട്​ പണ്ടുള്ളതിനേക്കാൾ പല ഇരട്ടിയായി വർധിച്ചു. തീവ്രവാദം പെരുകുകയും രാജ്യത്തെ സൈനികർ മുമ്പുള്ളതിനേക്കാൾ അധികമായി കൊല്ലപ്പെടുകയും ​ചെയ്​തു. ചെറുകിട കച്ചവടക്കാരും വ്യവസായികളും സാമ്പത്തികമായി തകർച്ചയിലായി. ഇന്ധനവില ക്രമാതീതമായി വർധിച്ചു. ഇന്ന്​ രാജ്യം അതിന്‍റെ സകല മേഖലകളിലും അരക്ഷിതമായതിന്‍റെ പരിഹാസത്തിൽ പൊതിഞ്ഞ മുനകൂർത്ത വിമർശനങ്ങളാണ്​ ട്രോളുകളിലൂടെ വെളിപ്പെടുന്നത്​.

















Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModitrollDemonetizationanniversarysocial media
News Summary - social media trolls reactions on demonetization 2nd anniversary
Next Story