മൃഗശാലയിലെ പോസ്റ്ററിൽ മുത്തച്ഛൻ; വൈറലായി സ്റ്റീവ് ഇർവിന്‍റെ കൊച്ചുമകളുടെ പ്രതികരണം -VIDEO
text_fields'ക്രോക്കഡൈൽ ഹണ്ടർ' എന്നറിയപ്പെട്ട പ്രശസ്ത വന്യജീവി വിദഗ്ധനും മുതലപിടിത്തക്കാരനുമായ സ്റ്റീവ് ഇർവിൻ 2006ലാണ് തിരണ്ടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ, മൃഗസ്നേഹികളുടെയും അദ്ദേഹത്തിന്‍റെ ടെലിവിഷൻ പരിപാടികൾ കണ്ടിട്ടുള്ളവരുടെയും മനസിൽ സ്റ്റീവ് ഇർവിന്‍റെ ഓർമകൾ എക്കാലവും നിലനിൽക്കും.
1996 മുതൽ 2007 വരെ സംപ്രേഷണം ചെയ്ത 'ദി ക്രോക്കഡൈൽ ഹണ്ടർ' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സ്റ്റീവ് ഇർവിൻ ലോകമെമ്പാടും പ്രശസ്തി നേടിയത്. മൃഗങ്ങളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിനായി ജീവിതം തന്നെ മാറ്റിവച്ച സ്റ്റീവ് ഇർവിൻ വേട്ടയാടൽ വിരുദ്ധ പ്രചാരണങ്ങളിലും പരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു.
സ്റ്റീവ് ഇർവിൻ മരിച്ച് 15 വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്‍റെ ഫോട്ടോയോ വിഡിയോയോ കാണുമ്പോൾ കൊച്ചുകുട്ടികൾ പോലും ഇർവിനെ തിരിച്ചറിയുന്നുണ്ട്. സ്റ്റീവ് ഇർവിന്‍റെ കൊച്ചുമകൾ മൃഗശാലയിലെ പോസ്റ്ററിൽ മുത്തച്ഛന്‍റെ ഫോട്ടോ കണ്ട് തിരിച്ചറിയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ കൗതുകത്തിനിടയാക്കി. സ്റ്റീവ് ഇർവിന്‍റെ മകൾ ബിൻഡി ഇർവിന്‍റെ മകൾ ഗ്രേസിന്‍റെ വിഡിയോയാണ് വൈറലായത്.
സ്റ്റീവിന്‍റെ മകളും കുടുംബവും ഒരു മൃഗശാല സന്ദർശിക്കാനെത്തിയതായിരുന്നു. സ്റ്റീവ് ഇർവിന്‍റെ ഫോട്ടോയടങ്ങിയ പോസ്റ്ററുകൾ അവിടെയുണ്ടായിരുന്നു. ഇതിനടുത്തേക്ക് നടന്നുനീങ്ങിയ കുഞ്ഞ്, അത് തന്‍റെ മുത്തച്ഛനാണെന്ന് തിരിച്ചറിഞ്ഞ് കൈചൂണ്ടുന്നതാണ് വിഡിയോ.
വിഡിയോ കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.