Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightആനയെ തീപ്പന്തമെറിഞ്ഞ്​...

ആനയെ തീപ്പന്തമെറിഞ്ഞ്​ കൊന്നവർ കാണുക, തുമ്പിക്കൈയിൽ നൽകിയ ഈ സ്​നേഹചുംബനം

text_fields
bookmark_border
ആനയെ തീപ്പന്തമെറിഞ്ഞ്​ കൊന്നവർ കാണുക, തുമ്പിക്കൈയിൽ നൽകിയ ഈ സ്​നേഹചുംബനം
cancel

തമിഴ്​നാട്ടിലെ മസനഗുഡിയിൽ കാട്ടാനയെ തീപ്പന്തമെറിഞ്ഞ്​ കൊന്ന വാർത്ത മൃഗസ്​നേഹികളെ ഞെട്ടിച്ചപ്പോൾ തമിഴ്​നാട്ടിൽ നിന്നുതന്നെയുള്ള ആനസ്​നേഹത്തിന്‍റെ ഒരു ആർദ്രദൃശ്യം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തന്‍റെ നേതൃത്വത്തിൽ ചികിത്സിച്ചിരുന്ന ആന ചെരിഞ്ഞപ്പോൾ ഒരു ഫോറസ്​റ്റ്​ ഉദ്യോഗസ്​ഥൻ നൽകിയ വികാരഭരിതമായ വിടചൊല്ലലാണ്​ കാഴ്ചക്കാരുടെ കരളലിയിക്കുന്നത്​. ആനയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ട്രക്കില്‍ കയറ്റിയപ്പോൾ വണ്ടിയില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന തുമ്പിക്കൈയില്‍ പിടിച്ച് ഫോറസ്റ്റ്​ റേഞ്ചർ വിതുമ്പി കരയുകയും ചുംബിക്കുകയും ചെയ്യുന്നതാണ്​ വിഡിയോയിലുള്ളത്​.

ആനയുടെ തുമ്പിക്കൈയില്‍ തട്ടിയും തലോടിയും നെറ്റിയമര്‍ത്തിയും കരയുന്ന ആ മനുഷ്യന്‍റെ കാടിനോടും ജീവികളോടുമുള്ള സ്​നേഹത്തെ പ്രശംസിച്ച്​ നിരവധി പേരാണ്​ രംഗത്തെത്തിയത്​. തമിഴ്​നാട്ടിലെ മുതുമലൈ ടൈഗർ റിസർവിലെ സദിവയൽ ആനക്യാമ്പിൽനിന്നുള്ള വികാരനിർഭരമായ രംഗമായിരുന്നു ഇത്​. പരിക്കുമായെത്തി ക്യാമ്പിൽ ചികിത്സയില്‍ കഴിയുകയായിരുന്ന ആനയാണ്​ ചെരിഞ്ഞത്. ആനയെ രക്ഷിക്കാന്‍ വനം വകുപ്പ് പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

'അദ്ദേഹത്തിന്‍റെ കാഴ്ചയില്‍ നിന്ന് മറയുകയാണ്, പക്ഷെ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല' എന്നാണ്​ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് അസോസിയേഷൻ ഈ വിഡിയോക്ക്​ നൽകിയ അടിക്കുറിപ്പ്​. ഇന്ത്യൻ ഫോറസ്റ്റ്​ സർവിസ്​ ഉദ്യോഗസ്​ഥൻ രമേശ്​ പാണ്​ഡെ ട്വിറ്ററിൽ പങ്കുവെച്ച വിഡി​യോ 70000ത്തോളം പേരാണ്​ കണ്ടത്​. ഹൃദയസ്പര്‍ശിയായ വിഡിയോ നിരവധി പേരാണ് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:animal loversviral animal videos
News Summary - Tamil Nadu forester bids emotional goodbye to dead elephant
Next Story