വെള്ളി മേഘം പൊട്ടിച്ചിതറുന്ന പോലെ; സർവം തകർത്ത് ഹിമപ്രവാഹം, ഓടി രക്ഷപ്പെട്ട് സഞ്ചാരികൾ -വിഡിയോ
text_fieldsനേപ്പാളിലെ ഹിമപ്രവാഹത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മസ്താങ് മേഖലയിലെ വിനോദകേന്ദ്രത്തിലാണ് കൂറ്റൻ മഞ്ഞുമലയിൽ നിന്നും ഹിമപ്രവാഹമുണ്ടായത്.
കുന്നിനും മരങ്ങൾക്കും മീതെ നിമിഷനേരം കൊണ്ട് മഞ്ഞു വന്ന് മൂടുകയായിരുന്നു. അപ്രതീക്ഷിതമായ ഹിമ പ്രവാഹത്തിൽ സ്ഥലത്തുണ്ടായിരുന്നവരുടെ നിലവിളി വിഡിയോയിൽ കേൾക്കാം. വിഡിയോ പകർത്തിയയാൾ ഉൾപ്പെടെ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന 11 പേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 30 മിനിറ്റോളം തുടർന്ന ഹിമപാതത്തിൽ ഒരു സ്കൂൾ മഞ്ഞിനടിയിലായി.
'ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. 30 മിനിറ്റോളം ഹിമപാതം നീണ്ടു. ജീവനഷ്ടമോ ഗുരുതര പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ സ്കൂളിലെ വിദ്യാർഥികളാണ് പരിക്കേറ്റവരിലേറെയും' -മസ്താങ്ങിലെ ചീഫ് ഡിസ്ട്രിക്ട് ഓഫിസർ പറഞ്ഞു.
തുകുചെ പർവതത്തിൽ നിന്നാണ് ഹിമപ്രവാഹം ആരംഭിച്ചത്. ഇത് ക്ലാസുകൾ നടക്കുന്നതിനിടെ ജനദർശ അമർസിങ് ഹൈ സ്കൂളിനെ മൂടുകയായിരുന്നു. ഹിമാലയ മേഖലയിൽ ഹിമപ്രവാഹങ്ങൾ സാധാരണമാണെങ്കിലും കഴിഞ്ഞ ദിവസത്തേത് ഏറെ വലുതായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.