അംബരചുംബി ഭൂമിയിലേക്ക് ചാഞ്ഞു കിടക്കുന്നതുപോലെ; തലശ്ശേരി-മാഹി ബൈപാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
text_fieldsമുംബൈ: അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ തലേശേരി-മാഹി ബൈപാസിന്റെ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച് വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര. അംബര ചുംബിയായ കെട്ടിടം ഭൂമിയിലേക്ക് ചാഞ്ഞു കിടക്കുന്നതു പോലെ എന്നാണ് ബൈപാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചത്.
തലശ്ശേരി-മാഹി ബൈപാസ്. ഒരു അംബരചുംബി ഭൂമിയില്‍ കിടക്കുന്നത് പോലെ... സ്വാഭാവിക ഭൂപ്രകൃതിയില്‍ കോണ്‍ക്രീറ്റ് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണ് ആദ്യം അത് തോന്നിയത്. എന്നാല്‍ അതിന് അതിന്റേതായ സൗന്ദര്യാത്മകതയുണ്ട്. അതിലൂടെ യാത്ര ചെയ്യാനും ഇരുവശത്തുമുള്ള സൗന്ദര്യത്തെ അഭിനന്ദിക്കാനും ഉള്ള പ്രലോഭനത്തെ എനിക്ക് നിഷേധിക്കാനാവില്ല'. -എന്നാണ് ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചത്.
ആനന്ദ് മഹീന്ദ്രക്ക് എക്സിൽ ഒരു കോടിയിലേറെ ഫോളോവേഴ്സ് ഉണ്ട്. കണ്ണൂര്‍ മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ നീണ്ടു കിടക്കുന്ന തലശ്ശേരി-മാഹി ദേശീയപാത മാര്‍ച്ച് 11 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.