റോഡിൽ ഒരു ‘വിമാനപകടം’; വൈറലായി വിഡിയോ
text_fieldsന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഒരു വിമാനപകട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഈ അപകടം നടന്നത് ആകാശത്തല്ല, റോഡിലാണെന്ന് മാത്രം.
വലിയ കണ്ടെയ്നറുകള്‍ കൊണ്ട് പോകുന്ന, ഏതാണ്ട് 24 ടയറുകള്‍ ഘടിപ്പിച്ച ട്രക്കില്‍ വിമാനം മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നതിനിടെയാണ് അപകടം. റോഡിന് കുറുകെയുള്ള ഇരുമ്പ് പാലത്തിനടിയിലൂടെ കടന്ന് പോകുകയായിരുന്നു ട്രക്ക്.
പാലത്തിന്‍റെ അടിവശം തട്ടി വിമാനത്തിന്‍റെ മുകള്‍ഭാഗം പൊളിഞ്ഞ് പോയി. തുടർന്ന് മുന്നോട്ടും പിന്നോട്ടും നീങ്ങാൻ പറ്റാത്ത അവസ്ഥയിലുമായി.
വിഡിയോ മിനിറ്റുകൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇന്നുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും ‘സുരക്ഷിതമായ’ വിമാനാപകടം എന്നും പലരും വീഡിയോക്ക് കമന്‍റ് ചെയ്തു. റോഡിലെ പാലങ്ങളുടെ ക്ലിയറന്‍സ് പരിശോധിക്കാതെ എങ്ങനെയാണ് വിമാനവും കൊണ്ട് റോഡിലിറങ്ങിയതെന്ന് പലരും ചോദിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.