ഭൂമിയെ സംരക്ഷിക്കാന്‍ പശുക്കൾക്ക് മാസ്കുമായി യു.കെ കമ്പനി
text_fieldsകോവിഡിന്‍റെ കടന്നുവരവോടെ മനുഷ്യരുടെ ജീവിതശൈലിയിൽ മാസ്കുകൾ കൂടി ഉൾപ്പെട്ടു തുടങ്ങി. രോഗാണുക്കളിൽ നിന്ന് സംരഷിക്കുന്നതൊടൊപ്പം മറ്റുള്ളവരിലേക്ക്രോഗം പകരാതിരിക്കാനും മാസ്ക് ധാരണത്തിലൂടെ സാധിക്കും. ഒരേ സമയം സംരക്ഷണവും കരുതലും ഉൾപ്പെടുന്ന ഈ മാസ്കിന്‍റെ മറ്റൊരു സാധ്യതയാണ് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൽപ് സ്റ്റാർട്ട് അപ് കമ്പനി കണ്ടുപിടിച്ചിരിക്കുന്നത്. ഈ മുഖം മൂടി പക്ഷേ മനുഷ്യന്‍മാർക്കുള്ളതല്ല, പകരം പശുകൾക്ക് വേണ്ടിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഭൂമിയിലെ മീഥേൻ പുറന്തള്ളൽ കുറക്കുക എന്ന ലക്ഷ്യത്തോടയുള്ള ഈ കണ്ടുപിടുത്തത്തിന് ബ്രീട്ടിഷ് രാജകൂടുംബത്തിലെ ചാൾസ് രാജകുമാരൻ അടക്കം പിന്തുണ നൽകിയിട്ടുണ്ട്. പശുക്കളിൽ നിന്ന് പുറന്തള്ളപ്പെടുന്ന മീഥേനിന്റെ 95 ശതമാനവും അവയുടെ വായിൽ നിന്നും മൂക്കിൽ നിന്നും വരുന്നതാണെന്ന അടിസ്ഥാനത്തിലാണ് മാസ്ക് രൂപകൽപന ചെയ്തതെന്ന് സെൽപ് പറഞ്ഞു.
പശുക്കളുടെ തലക്ക് ചുറ്റും സ്ഥാപിച്ച ഈ മാസ്ക് ഇവർ ശ്വസോച്ഛാസം നടത്തുമ്പോൾ മീഥേനെ ഒരു മൈക്രോ-സൈസ് കാറ്റലറ്റിക് കൺവെർട്ടറിലേക്ക് കടത്തിവിടുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാസ്ക് ധാരണത്തിലൂടെ മീഥേൻ പുറന്തള്ളുന്നതിൽ 53 ശതമാനം കുറവുണ്ടായതായി കണ്ടെത്തിയതായി കമ്പനി പറഞ്ഞു.
ഇതൊരു സുപ്രധാന കണ്ടുപിടുത്തമാണെന്നും ഇത്തരത്തിലുള്ള പരിഹാര മാർഗങ്ങളിലൂടെ നമ്മൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ മറികടക്കാനാകുമെന്നും ചാൾസ് രാജകുമാരന്‍ അഭിപ്രായപ്പെട്ടു. കണ്ടുപിടിത്തതിന് പിന്തുണ നൽകുന്നതിന് 50,000 പൗണ്ട് രാജകുമാരന്‍ കമ്പനിക്ക് നൽകിയിട്ടുണ്ട്. അടുത്ത വർഷം വിപണിയിൽ മാസ്കുകൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.