Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദേശീയത പ്രസംഗിക്കുന്നവർക്ക്​ ദേശീയഗാനം പാടാനറിയില്ലേ, ലജ്ജാവഹം ബി.ജെ.പി നേതാക്കളുടെ വിഡിയോ പങ്കുവെച്ച്​ എതിർപാർട്ടിക്കാർ
cancel
camera_alt

(Photo: PTI)

Homechevron_rightSocial Mediachevron_rightViralchevron_right'ദേശീയത...

'ദേശീയത പ്രസംഗിക്കുന്നവർക്ക്​ ദേശീയഗാനം പാടാനറിയില്ലേ, ലജ്ജാവഹം' ബി.ജെ.പി നേതാക്കളുടെ വിഡിയോ പങ്കുവെച്ച്​ എതിർപാർട്ടിക്കാർ

text_fields
bookmark_border

പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഹൗറയിൽ നടത്തുന്ന റാലിക്കിടെ ബി.ജെ.പിയുടെ നേതാക്കൾ ദേശീയ ഗാനം തെറ്റിച്ചുപാടുന്ന വിഡിയോയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. തൃണമൂൽ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക്​ പോയ ചില നേതാക്കളും റാലിയിൽ പ​െങ്കടുത്തിരുന്നു. ദേശീയ ഗാനം തെറ്റിക്കുന്ന വിഡിയോ തൃണമൂൽ കോൺഗ്രസും മറ്റു പാർട്ടികളും അവരുടെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ തന്നെ പങ്കുവെച്ചിട്ടുണ്ട്​. ഒപ്പം ശക്​തമായ വിമർശനവും അവർ ഉന്നയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ വിഡിയോ കോൺഫറൻസിലൂടെ പ​െങ്കടുത്ത ചടങ്ങിലാണ്​ സംഭവം അരങ്ങേറിയത്​. കാബിനറ്റ്​ പദവിയിലുള്ള സ്​മൃതി ഇറാനിയും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്​ വിജയ്​വർഗീയയുമടക്കം നിരവധി പ്രമുഖ നേതാക്കളാണ്​ ചടങ്ങിൽ സന്നിഹിതരായിരുന്നത്​.

''ദേശസ്‌നേഹവും ദേശീയതയും പ്രസംഗിക്കുന്നവർക്ക് ദേശീയഗാനം പോലും ശരിയായി പാടാൻ കഴിയില്ല, ഇന്ത്യയുടെ ആത്മാഭിമാനവും പ്രൗഢിയും ഉയർത്തിപ്പിടിക്കുമെന്ന്​ അവകാശപ്പെടുന്ന പാർട്ടിയാണിത്! ലജ്ജാവഹം. ഇൗ രാജ്യവിരുദ്ധ പ്രവർത്തനത്തിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്​ ഷായും മാപ്പ്​ പറയുമോ...?? ബി.ജെ.പി ദേശീയ ഗാനത്തെ അപമാനിച്ചു" -തൃണമൂൽ യൂത്ത്​ കോൺഗ്രസ്​ പ്രസിഡൻറ്​ അഭിഷേക്​ ബാനർജി പറഞ്ഞു.

ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പശ്ചിമ ബംഗാളിൽ സംഘടിപ്പിച്ച ബി.ജെ.പി റാലിയിൽ വെർച്വലി പ​െങ്കടുത്തുകൊണ്ട്​ തൃണമൂൽ കോൺഗ്രസിനെ പിഴുതെറിയാൻ ആളുകളോട്​ ആവശ്യപ്പെടുന്നു. ബി.ജെ.പി നേതാക്കൾ ദേശീയ ഗാനം തെറ്റിച്ചുപാടിയ അതേ റാലിയിൽ. നിങ്ങളുടെ ടീമിനെ കുറച്ചുകൂടി നന്നായി പരിശീലിപ്പിക്കുക മിസ്റ്റർ ഷാ - അല്ലാത്തപക്ഷം പ്രതീക്ഷകൾ മങ്ങിപ്പോകും! - തൃണമൂൽ എംപി മഹുവ മൊയ്​ത്ര പരിഹസിച്ചു.

യുപി‌എ ഭരണകാലത്ത് ഞാൻ ഒരിക്കൽ ബിജെപി പാർലമെൻറ്​ അംഗങ്ങളെ വെല്ലുവിളിച്ചിരുന്നു. അവരിൽ ആർക്കെങ്കിലും (ബിജെപി നേതാക്കൾക്ക്) വന്ദേമാതാരത്തി​െൻറ ആദ്യ എട്ട് വരികൾ ആലപിക്കാൻ കഴിയുമെങ്കിൽ ഞാൻ രാജിവെക്കുമെന്ന് പാർലമെൻറിൽ പറഞ്ഞിരുന്നു. രണ്ട് മിനിറ്റ് നിശബ്ദത മാത്രമായിരുന്നു അവിടെ. ആരും വെല്ലുവിളി സ്വീകരിച്ചില്ല, " കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവ് എംഡി സലിം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National AnthemAmit ShahBJP
News Summary - TMC Leaders Lash Out at BJP Over National Anthem Gaffe
Next Story