യൂനിവേഴ്സിറ്റി ലാബ് ഉദ്ഘാടനം ചെയ്ത് ചാൾസ് ഡാർവിൻ എന്ന ആമ; വൈറലായി വിഡിയോ
text_fieldsനിരവധി ഉദ്ഘാടന ചടങ്ങുകളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ സർവസാധാരണമാണ്. എന്നാൽ ഒരു യൂനിവേഴ്സിറ്റി ലാബിന്‍റെ പഴയ ഉദ്ഘാടന വിഡിയോ ആണ് സാമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ചാൾസ് ഡാർവിൻ എന്നുപേരുള്ള ആമ ബ്രിട്ടനിലെ ലിങ്കൺ യൂനിവേഴ്സിറ്റിയിലെ സയൻസ് ലാബ് ഉദ്ഘാടനം ചെയുന്നതാണ് വിഡിയോയിൽ. രസകരമായ വീഡിയോകളും ട്വീറ്റുകളും പങ്കുവെക്കുന്ന ബ്യൂട്ടിൻഗെബയ്ഡൻ എന്ന പേജാണ് ഈ വീഡിയോ പങ്കുവെച്ചത്.
യൂനിവേഴ്സിറ്റിയിലെ അന്തേവാസിയായ ഡാർവിനെ പ്രഫസറായ ചെറിസ് പാക്മാൻ പിടിച്ചുനിൽക്കുന്നതും ഡാർവിൻ ഇലകൾ കൊണ്ട് നിർമിച്ച റിബൺ പല്ലുകൊണ്ട് മുറിക്കുന്നതും വീഡിയോവിൽ കാണാം. 2015 ൽ ബി.ബി.സി വാർത്തയുടെ ഭാഗമായി പുറത്തുവിട്ടതാണ് ഈ വിഡിയോ. ഇതിനകം 9.2 മില്യൺ ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വിഡിയോക്ക് കമന്‍റുകളുമായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.