Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Train slices Amazon delivery truck in half
cancel
Homechevron_rightSocial Mediachevron_rightViralchevron_rightമുൻഭാഗം ഒഴികെ...

മുൻഭാഗം ഒഴികെ ട്രക്കിന്‍റെ പകുതിയിലധികവും മുറിച്ചെടുത്ത്​ ട്രെയിൻ; ദൃശ്യങ്ങൾ കാണാം

text_fields
bookmark_border

ന്‍റെ 33ാം ജന്മദിനത്തിൽ തലനാരിഴക്ക്​ ജീവൻ തിരിച്ചുകിട്ടിയതിന്‍റെ ​സന്തോഷത്തിലാണ്​ ആമസോൺ ഡെലിവറി ഡ്രൈവറായ അലക്​സാണ്ടർ ഇവാൻസ്​. നവംബർ 10നായിരുന്നു ഏവരെയും ഞെട്ടിച്ച അപകടം.

ഇവാൻസ്​ ഓടിച്ചിരുന്ന ട്രക്കിലേക്ക്​ ട്രയിൻ ഇടിക്കുകയായിരുന്നു. ഇവാൻസ്​ ഇരുന്ന ഭാഗമൊഴികെ ട്രക്കിന്‍റെ ബാക്കി ഭാഗങ്ങ​െളല്ലാം ഇടിയുടെ ആഘാതത്തിൽ തകർന്നു. അപകടത്തിന്​ ശേഷം പാതിമുറിച്ച പോലെയായിരുന്നു ​ട്രക്ക്​.

അമേരിക്കയിൽ വിസ്​കോസിനിൽ മിൽവാക്കിയിൽവെച്ച്​ ആ​ം​ട്രാക്ക്​ ട്രെയിനുമായായിരുന്നു ട്രക്കിന്‍റെ കൂട്ടിയിടി.

റോഡിന്​ കുറുകെയുള്ള ​െ​റയിൽപാളം മുറിച്ചുകടക്കുകയായിരുന്നു. ട്രാക്കിലൂടെ ട്രെയിൻ കടന്നുവരുന്നത്​ കാണാൻ കഴിഞ്ഞില്ല. ഇവാൻ ട്രെയിനിന്‍റെ​ ശബ്​ദവും കേട്ടിരുന്നുല്ല.

'അടുത്തെത്തിയപ്പോൾ ട്രെയിനിന്‍റെ ശബ്​ദം കേട്ടു. ഇതോടെ വാഹനത്തിൻറെ വേഗത കൂട്ടാനായി ശ്രമം. എത്രദൂരം മുന്നോട്ടുപോകാനാകുമെന്ന്​ അറിയില്ലായിരുന്നു' -ഇവാൻസ്​ പറയുന്നു.

ഇവാന്‍റെ മനക്കരുത്ത്​ ജീവൻ പിടിച്ചു​നിർത്തിയെങ്കിലും ട്രക്കിന്‍റെ പകുതിയിലധികം ഭാഗം ​െ​ട്രയിൻ കവർന്നെടുത്തു. വാഹനം കണ്ടവരെല്ലാം ഞെട്ടിപ്പോയെന്നും അപകട സമയത്തെ സംഭവങ്ങൾ ഇപ്പോഴും വിശ്വസിക്കാൻ കഴിയു​ന്ന​ില്ലെന്നും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train AccidentAmazon delivery truck
News Summary - Train slices Amazon delivery truck in half
Next Story