കാട്ടാനയെ നിയന്ത്രിക്കുന്ന നാട്ടാന കുംകി; വൈറലായി വിഡിയോ
text_fieldsബംഗളൂരു: ഐ.എഫ്.എസ് ഓഫീസർ സുധ രാമൻ പങ്കുവെച്ച കാട്ടാനയെ നേരിടുന്ന നാട്ടാനയുടെ വിഡിയോ ട്വിറ്ററിൽ ട്രൻഡിങ് ആണ്. പരിശീലനം നേടിയ 'കുംകി' എന്ന നാട്ടാന കാട്ടാനയെ തന്റെ വരുതിയിൽ നിർത്തുന്നതാണ് വിഡിയോ.
"പരിശീലനം നേടിയ കുംകി എന്ന ആന കാട്ടാനയെ നിയന്ത്രിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? വനം വകുപ്പ് ഉദ്യോഗസ്ഥർ എത്രത്തോളം ആപകടകരമായ സാഹചര്യത്തിലാണ് ജോലിയെടുക്കുന്നത്...കർണാടക വനംനവകുപ്പ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ"...എന്ന കുറിപ്പോടെയാണ് സുധ രാമൻ വീഡിയോ പങ്കുവച്ചത്.
Ever seen how a trained Kumki #Elephant controls a rogue wild Elephant??
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) June 12, 2021
Watch this video!
See how much of risks& challenges d foresters take in every such operations.
Wildlife Management is one of d most challenging professions.
Kudos to KarnatakaFDpic.twitter.com/CLHfIMBCRF
നിരവധി പേർ വിഡിയോക്ക് കമന്റുകളുമായി രംഗത്തെത്തി. നമ്മുടെ പരിസ്ഥിതിയെ കാത്ത് സൂക്ഷിക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് ഏറെ വലുതാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.