'സംപൂജ്യനായി' മോദി ബോണ്ട്; ഇൗ പടം വമ്പൻ ഫ്ലോപ്പെന്ന് ഡെറിക് ഒബ്രിയാൻ
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മീം ആക്രമണവുമായി തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിലൂടെയാണ് അദ്ദേഹം മോദിയുടെ പൊള്ളത്തരം തുറന്നുകാട്ടിയത്. മോദിയുടെ ചിത്രം പിടിപ്പിച്ച ജെയിംസ് ബോണ്ട് പോസ്റ്ററിൽ സീറോ സീറോ സെവനും അടയാളപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇൗ സീേറാ സീറോ സെവൻ വേറെയാണെന്നുമാത്രം. പൂജ്യം വികസനം, പൂജ്യം സാമ്പത്തിക വളർച്ച, സമ്പദ്വ്യവസ്ഥ ദുരുപയോഗം ചെയ്ത ഏഴ് വർഷങ്ങൾ എന്നാണ് 'മോദി ബോണ്ടി'െൻറ സീറോ സീറോ സെവൻ അർഥമാക്കുന്നത്.
ഈ വർഷം ആദ്യം മോദി അധികാരത്തിൽ ഏഴ് വർഷം പൂർത്തിയാക്കിയിരുന്നു. ഇതിനെയാണ് തൃണമൂൽ ട്രോളിന് ഉപയോഗിച്ചത്. നോട്ട് നിരോധനവും ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുത്തിയത് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ നടുവൊടിച്ചിരിക്കുകയാണ്. നിലവിൽ, പെട്രോൾ, ഡീസൽ വില വർധിപ്പിച്ചാണ് രാജ്യത്തിെൻറ നിത്യച്ചിലവുകൾ കഴിഞ്ഞുപോകുന്നത്. ഇതോടെ ഇന്ധനവില രാജ്യം കണ്ട എക്കാലത്തെയും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു.
നിലവിൽ ലോകത്തെ സാമൂഹിക നിലവാര പട്ടികകളിലെല്ലാം രാജ്യം ഏറെ പിന്നിലാണ്. ലോക പട്ടിണി സൂചികയിൽ ഏഴ് വർഷംകൊണ്ട് ഇന്ത്യ 61ൽനിന്ന് 101ലേക്ക് കൂപ്പുകുത്തി. ഇന്ത്യയുടെ പാസ്പോർട്ട് റേറ്റിങ് 74ൽ നിന്ന് 90ലേക്കും, ഹാപ്പിനസ് ഇൻഡക്സിൽ 111ൽ നിന്ന് 139ലേക്കും ജനാധിപത്യ നിലവാരത്തിൽ 33ൽ നിന്ന് 53ലേക്കും ഇക്കാലയളവിൽ ഇന്ത്യ താഴ്ന്നിട്ടുണ്ട്. ഇതുകൂടാതെ ലിംഗ അസമത്വത്തിൽ 114ൽ നിന്ന് 140ലേക്കും മാധ്യമസ്വാതന്ത്ര്യത്തിൽ 140ൽ നിന്ന് 142ലേക്കും രാജ്യത്തിെൻറ സ്ഥാനം മോദി ഭരണത്തിൽ ഇടിഞ്ഞു. പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായി. പോസ്റ്ററിനെപറ്റി ബി.ജെ.പി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.